Advertisement

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് SIT

5 days ago
Google News 2 minutes Read
ranjith

ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി. മുൻ കസ്റ്റഡി കാലയളവിൽ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പ്രത്യേക അന്വേഷണസംഘം. രഞ്ജിത്തിനെ നാളെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും.

ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്ന കാരവനിൽ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കരവാൻ ഡ്രൈവറെ അടക്കം ലൊക്കേഷനിൽ ഉണ്ടായിരുന്ന പലരുടെയും മൊഴി എടുക്കുന്നുണ്ട് . ഫോർട്ട്കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Read Also: തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി; പൊതുവായ ഉത്തരവ് ഇറക്കി

പരാതി വ്യാജമെന്നും ഗൂഢാലോചനയെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. എന്നാൽ രഞ്ജിത്തിന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് രഞ്ജിത്ത് സഹകരിക്കുന്നില്ല. പരാതി വ്യാജമെന്ന് രഞ്ജിത്ത് ആവർത്തിച്ചു. അതിക്രമത്തെ കുറിച്ച് അറിവില്ലെന്നും വാഹനം എത്തിച്ചു നൽകുക മാത്രമാണ് ചെയ്തതെന്നും കാരവൻ ഡ്രൈവറുടെ മൊഴി.

Story Highlights : Sexual assault case: SIT seeks two more days of Ranjith’s custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here