ഇറാനിൽ ആണവ ആക്രമണം ഉണ്ടാകില്ല; വ്യക്തത വരുത്തി വൈറ്റ് ഹൗസ്
ഇറാനിൽ ആണവ ആക്രമണം ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ്. ഇറാനിലെ സൈനിക നടപടികളെക്കുറിച്ചുള്ള പ്രസ്താവനക്കിടെ വാൻസിന്റെ പരാമർശങ്ങളിൽ ഇറാനെതിരെ യുഎസ് ആണവ ആക്രമണമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ്. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധം ഉപയോഗിക്കുമെന്നായിരുന്നു വാൻസ് പറഞ്ഞത്. എന്നാൽ അത് ആണവായുധം അല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇറാൻ നാഗരികതയെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കുമെന്നും അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറുമെന്നും ട്രംപ്. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം. അമേരിക്ക ലക്ഷ്മണ രേഖ ലംഘിച്ചാൽ തിരിച്ചടി പശ്ചിമേഷ്യയുടെ പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി.
Read Also: ‘പശ്ചിമേഷ്യയിലെ സംഘർഷം മേഖലയുടെ സമാധാനത്തിന് ഭീഷണി’; പാകിസ്താൻ
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ എണ്ണ സംഭരണ കേന്ദ്രമായ ഖാർഗ് ദ്വീപിൽ ആക്രമണം നടന്നു. ഖാർഗിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്. നേരത്തെ ഖാർഗിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് എണ്ണ സംഭരണ കേന്ദ്രങ്ങൾ ആക്രമിക്കുന്നത്. ഇറാന്റെ 90 ശതമാനം എണ്ണയും കടന്നുപോകുന്നത് ഖാർഗ് ദ്വീപിലൂടെയാണ്.
Story Highlights : There will be no nuclear attack on Iran; White House clarifies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




