Advertisement

‘ഒറ്റ രാത്രി കൊണ്ട് ഇറാനെ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയും, അത് ചിലപ്പോള്‍ ഈ രാത്രി തന്നെ സംഭവിച്ചേക്കാം’; ട്രംപ്

April 7, 2026
Google News 3 minutes Read
trump

ഇറാനെതിരെ പ്രകോപനപരമായ ഭീഷണി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ഒറ്റ രാത്രി കൊണ്ട് അവസാനിപ്പിക്കുമെന്നാണ് ഭീഷണി. നാളെയ്ക്കുള്ളില്‍ നയതന്ത്ര കരാറിലെത്തിയില്ലെങ്കില്‍ ഇറാന്റെ സര്‍വ മേഖലകളെയും തകര്‍ക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം അമേരിക്ക നടത്തുന്നത് ക്രൂരമായ അധിനിവേശ യുദ്ധമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വിമര്‍ശിച്ചു. (Trump’s threat to strike Iran’s power plants looms)

ഇറാനെതിരായ അമേരിക്കയുടെ യുദ്ധം നന്നായി പുരോഗമിക്കുകയാണെന്നാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് അമേരിക്കന്‍ സൈന്യത്തിന് മുഴുവന്‍ ഇറാനെയും നശിപ്പിക്കാന്‍ സാധിക്കും. അത് ചിലപ്പോള്‍ നാളെ രാത്രി തന്നെ സംഭവിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം തള്ളിയതായി ഇറാന്‍ ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

Read Also: ‘പ്രളയം മനുഷ്യനിര്‍മിതം, തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടി’; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ മാത്യു കുഴല്‍നാടന്‍

അതേസമയം യുഎസ് മുന്നോട്ടുവെച്ച താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തള്ളിക്കൊണ്ട് ഇറാന്‍ തങ്ങളുടെ ഔദ്യോഗിക മറുപടി പാകിസ്താന് കൈമാറി. സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഇറാന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ തകര്‍ന്നവയുടെ പുനര്‍ നിര്‍മ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

പാകിസ്താന്‍ വഴി കൈമാറിയ മറുപടിയില്‍ പ്രധാനമായും 10 വ്യവസ്ഥകളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോര്‍മുസിന് മേലുള്ള പരമാധികാരം ഉള്‍പ്പെടെ പത്തിന നിര്‍ദേശങ്ങളാണ് മറുപടിയില്‍ ഇറാന്‍ മുന്നോട്ട് വെച്ചത്. മേഖലയിലാകെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസിലൂടെയുള്ള സുരക്ഷിത യാത്രക്കായി പ്രോട്ടോക്കോള്‍ കൊണ്ടുവരും, ഉപരോധങ്ങള്‍ ഒഴിവാക്കണം തുടങ്ങിയവയാണ് ഇറാന്റെ നിര്‍ദേശങ്ങള്‍.

Story Highlights : Trump’s threat to strike Iran’s power plants looms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here