Advertisement

ഇനി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ്; ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

April 8, 2026
Google News 2 minutes Read

ഇനി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ഗുണപരമായ അധികാരമാറ്റത്തിന് വഴിയൊരുക്കി ഇറാൻ ഇനി മുതൽ യൂറേനിയം സമ്പുഷ്ടീകരണം നടത്തില്ലെന്നും ബി2 ബോംബറുകൾ ഉപയോഗിച്ച് തകർക്കപ്പെട്ട ആണവ കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങൾ ഇറാനുമായി ചേർന്ന് അമേരിക്ക നീക്കം ചെയ്യുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് പോസ്റ്റിൽ പറയുന്നു.

ഇറാന്റെ ആണവകേന്ദ്രങ്ങൾ സാറ്റലൈറ്റ് നിരീക്ഷണത്തിലാണെന്ന് ട്രംപ് വ്യക്തമാക്കി. പതിനഞ്ചിന കരാറിൽ ഇരുരാജ്യങ്ങളും ധാരണയിൽ എത്തിയെന്നും ട്രംപ് അറിയിച്ചു. അതേസമയം ലെബനനിലെ നൂറിലധികം കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം നടത്തി. പിന്നാലെ ഹോർമുസിൽ പിടിമുറുക്കി ഇറാൻ. ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയിൽ ടാങ്കറുകളുടെ ഗതാഗതം തടഞ്ഞു. വെടിനിർത്തൽ കരാറിൽ ലെബനനൻ ഉൾപ്പെട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞു.

Read Also: ലെബനനിൽ ഇസ്രയേൽ ആക്രമണം; ഹോർമുസ് തുറക്കുന്ന നടപടികൾ തുടങ്ങി ഇറാൻ

ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽ‌കി. ഇക്കാര്യത്തിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്നും ട്രംപ് . കരാറിലെ പല കാര്യങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിെയെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നപക്ഷം വെടിനിർത്തൽ ആകാമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇറാൻ പച്ചക്കൊടി കാട്ടിയതോടെയാണ് യുദ്ധത്തിന് താൽക്കാലിക വിരാമമായത്.

Story Highlights : Donald Trump says he will work with Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here