Advertisement

വോട്ടിന് നോട്ട്; ബിജെപിയുടെത് ഗുരുതര ചട്ടലംഘനമെന്ന് കെസി വേണുഗോപാൽ

April 8, 2026
Google News 2 minutes Read

പാലക്കാട്ട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പരസ്യമായി പണം വിതരണം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കർശന നടപടിയെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അതീവ ഗുരുതരമായ ലംഘനമാണ്. പാലക്കാട് ബിജെപി പരസ്യമായി പണം വിതരണം ചെയ്തിട്ടും തിരഞ്ഞെടുപ്പു കമ്മീഷൻ എന്താണ് ചെയ്യുന്നതെന്ന് അദേഹം ചോദിച്ചു.

ബിജെപിയുടെ പണക്കൊഴുപ്പ് കേരളത്തിലുടനീളം കാണാം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി ജെ പി ഇത്തരത്തിൽ പണം നൽകുന്നത് പതിവാണ്. ആലപ്പുഴയിലും ഈ പ്രവണത തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും കെ സി വേണുഗോപാൽ പറഞ്ഞു. ബി ജെ പിയുടെ എ ക്ലാസ് മണ്ഡലങ്ങൾ എന്ന് പറയുന്നിടത്ത് ഇതാണ് പതിവായി നടക്കുന്നതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

Read Also: ‘CPIM വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നത് അന്വേഷിക്കണം; പരാതിയിൽ ഉറച്ചു നിൽക്കുന്നു’; കെ.സി വേണുഗോപാൽ

കണ്ണൂരിലും കാസർ​ഗോഡും സിപിഐഎം കള്ളവോട്ട് ചെയ്യാൻ വേണ്ടി വ്യാജ ഐഡന്റിറ്റി കാർഡുകൾ നിർമിക്കുന്നുവെന്ന ആരോപണം കെസി വേണുഗോപാൽ ആവർത്തിച്ചു. കണ്ണൂർ ജില്ലയിലെ പലയിടങ്ങളിലും ചീമേനിയിലും രാത്രിയുടെ അന്ത്യയാമങ്ങളിൽ വ്യാജ കാർഡുകൾ അച്ചടിച്ചു കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അകത്തു നിന്നു തന്നെ ഇതു സംബന്ധിച്ച് തങ്ങൾക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ഇത് പരിശോധിക്കേണ്ടതും നടപടിയെടുക്കേണ്ടതും തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വ്യാജ കാർഡ് നിർമാണം ഉന്നയിച്ചതിന് തനിക്ക് വക്കീൽ നോട്ടീസ് കിട്ടിയിട്ടുണ്ട്. അതിന് മറുപടി കൊടുത്തിട്ടുണ്ടെന്നും കെസി വേണുഗോപാൽ മറുപടി നൽകി.

വൈക്കത്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് എന്തൊക്കെയോ മറച്ചുവയ്ക്കുന്നതായി അദ്ദേഹത്തിന്റെ കുടുംബത്തിന് സംശയമുണ്ടെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകൾ വീട്ടുകാരെ കാണിക്കാൻ പറ്റില്ലെന്നാണ് പൊലീസ് പറയുന്നത്. കർഷകന്റെ ആത്മഹത്യയ്ക്കു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സിപിഐയുടെ ആരോപണത്തിന് മറുപടി പറയാനില്ല. ഗൂഢാലോചന നടത്തി പ്രളയം സൃഷ്ടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഒരു മനുഷ്യൻ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സ്വയം ജീവനെടുക്കുമോ? കർഷകന്റെ മരണം കൊലപാതകമാണെന്ന് എൽഡിഎഫിന് പരാതിയുണ്ടെങ്കിൽ പപൊലീസ് അന്വേഷിക്കാത്തതെന്താണെന്ന് കെസി വേണുഗോപാൽ ചോദിച്ചു.

Story Highlights : KC Venugopal says BJP’s use of notes for votes is serious violation of rules

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here