Advertisement

‘പ്രളയത്തേക്കാള്‍ കണ്ണ് കരിമണലില്‍’; പ്രളയം മനുഷ്യ നിര്‍മിതമാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍

April 8, 2026
Google News 2 minutes Read
mathew kuzhalnadan allegation against k krishnankutty

2018ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍. പ്രളയത്തിന് കാരണം ജലവിഭവവകുപ്പിന്റെ വീഴ്ചയെന്നും സ്പില്‍വേയിലെ മണ്ണെടുപ്പിനായി വെള്ളം തുറന്നുവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരിമണല്‍ ഖനനത്തിനാണ് പ്രാധാന്യം നല്‍കിയതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. . പ്രളയത്തിലും ബിജെപി – സിപിഐഎം ഡീലെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.

2019 മെയ് 31 നു ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ മാത്യു കുഴല്‍നാടന്‍ പുറത്ത് വിട്ടു. മഴയെത്തും മുന്‍പേ തോട്ടപ്പള്ളി സ്പില്‍വേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി. പ്രളയത്തേക്കാള്‍ സര്‍ക്കാരിന് കണ്ണ് കരിമണലില്‍ എന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

Read Also: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ട് പിരിവ്; ‘ ധനലക്ഷ്മിയില്‍ മാത്രമല്ല, ഫെഡറല്‍ ബാങ്കിലുമുണ്ട് കോണ്‍ഗ്രസിന് അക്കൗണ്ട്’; നികേഷ് കുമാര്‍

വെള്ളപ്പൊക്കമുണ്ടാകും എന്നതിനായിരുന്നില്ല ആദ്യ പരിഗണന. വെള്ളം വന്ന് മണ്ണ് പോകുന്നതിന് മുന്‍പ് മണ്ണ് എടുക്കന്‍ പറയുകയാണ്. തോട്ടപ്പള്ളി സ്പില്‍വേയുടെ മുന്നില്‍ അടിഞ്ഞു കൂടിയ കരിമണല്‍ എടുക്കുക എന്നതായിരുന്നു ജലവിഭവ വകുപ്പിന്റെ താത്പര്യം – അദ്ദേഹം പറഞ്ഞു. മുന്‍ അനുഭവം വച്ച് വെള്ളം ഒഴുകി മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഡാം മാനേജ്‌മെന്റ് ചെയ്യേണ്ട വകുപ്പിന് എന്താണ് മണലില്‍ കാര്യം – അദ്ദേഹം ചോദിച്ചു.

സഭയില്‍ താന്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ നടക്കുന്നത് ഏകപക്ഷീയമായ നീക്കമെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ മൈക്ക് ഓഫ് ചെയ്‌തേക്കുമെന്നും ചൂണ്ടിക്കാട്ടി.

Story Highlights : Mathew Kuzhalnadan repeats allegations that the flood was man-made

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here