വോട്ടിന് നോട്ട്: ‘പൊലീസ് അന്വേഷണം നടക്കും, പണം ലഭിച്ചില്ലെന്നാണ് വയോധികയുടെ മൊഴി’; പാലക്കാട് ജില്ല കളക്ടർ
പാലക്കാട്ടെ വോട്ടിന് നോട്ട് പരാതി കൂടുതൽ പരിശോധനകൾക്കായി പൊലീസിന് അയച്ചെന്ന് ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് സിഇഒയ്ക്ക് സമർപ്പിച്ചു. പൊലീസ് അന്വേഷണം നടക്കുമെന്നും കളക്ടർ. ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും പണം ലഭിച്ചില്ലെന്നാണ് വയോധിക മൊഴി നൽകിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രാഥമിക റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ചു. കൂടുതൽ അന്വേഷണം ആവശ്യമാണ്. ഈ മാസം 11നകം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ കളക്ടർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് പറയറായിട്ടില്ല. പൊലീസ് അന്വേഷിക്കുന്നതിനൊപ്പം റിട്ടേണിങ് ഓഫീസർക്കും അന്വേഷണിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. ഗുരുതരമായ ആരോപണമായതുകൊണ്ടാണ് വിശദമായ അന്വേഷണം നടത്തുന്നതെന്ന് ജില്ല കളക്ടർ വ്യക്തമാക്കി.
Read Also: പാലക്കാട് വോട്ടിന് പണം നൽകിയെന്ന പരാതി: ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി
ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുന്നമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Story Highlights : Palakkad district collector on Money for Vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




