Advertisement

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

April 8, 2026
Google News 2 minutes Read
alappuzha

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. (silent campaigning today)

48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പോള്‍ ദിവസം ശമ്പളത്തോടു കൂടിയുള്ള അവധി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ്, ഡിസ്ട്രിബ്യൂഷന്‍, റിസപ്ഷന്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദപ്രചാരണം

സമ്മതിദായകര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ബി.എല്‍.ഒ നല്‍കിയ വോട്ടര്‍ സ്ലിപ്പ് മാത്രം മതിയാകില്ലായെന്നും വോട്ടറെ തിരിച്ചറിയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒരെണ്ണം നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതുമാണ്.

ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോള്‍, ഒപ്പീനിയന്‍ പോള്‍ നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് ഏതെങ്കിലും വിധത്തലുളള എക്‌സിറ്റ് പോള്‍, അഭിപ്രായ സര്‍വേകള്‍ മാധ്യമങ്ങള്‍ മുഖേന പരസ്യപ്പെടുത്തുന്ന, സംപ്രേഷണം ചെയ്യുന്ന എല്ലാ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും പത്ര പ്രസിദ്ധീകരണങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മുഖേനയുളള നടപടികള്‍ക്ക് വിധേയമാകുന്നതായണന്നും കളക്ടര്‍ പറഞ്ഞു.

Story Highlights : The state will go to the polling booth tomorrow; silent campaigning today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here