Advertisement

‘എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം’; ആസിഫ് അലി

3 days ago
Google News 1 minute Read

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ സൂപ്പർ താരങ്ങൾ നേരിട്ടെത്തി. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, ടോവിനോ തുടങ്ങിയ താരങ്ങൾ വോട്ട് രേഖപ്പെടുത്തി.

എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യമെന്ന് ആസിഫ് അലി. എല്ലാവരും വോട്ട് ചെയ്യണം. ഇന്ന് രാവിലെ പോളിങ് ശതമാനം കുറവായിരുന്നു. ഇനി വരും സമയങ്ങളിൽ അത് ഉയർന്നേക്കാം. ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം.

കൈയെത്തും ദൂരത്ത് ഉള്ള ഒരു ഭരണ സംവിധാനം തന്നെ വേണം. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇപ്പോൾ ആളുകൾ സംവദിക്കുന്നത്. ആളുകൾക്ക് നേരിട്ട് സംവദിക്കാൻ അവസരമുണ്ട്. വോട്ട് ചെയ്യാതെ അഭിപ്രായ പ്രകടനം നടത്തുന്നതിൽ കാര്യമില്ല. കടമ നിർവഹിക്കണമെന്നും ആസിഫ് അലി ആവശ്യപ്പെട്ടു.

താൻ സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതറിഞ്ഞ പി.ജെ ജോസഫ് വിളിച്ചു. മത്സരിക്കുന്നുണ്ടൊയെന്ന് ചോദിച്ചു. നിലവിൽ സിനിമയിൽ തുടരുവാനാണ് തീരുമാനമെന്നും ആസിഫ് അലി വ്യക്തമാക്കി.

തിരുവനന്തപുരം മുടവൻമുകൾ സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. ബൂത്തിൽ അര മണിക്കൂറോളം ക്യൂവിൽ കാത്തിരുന്ന ശേഷമായിരുന്നു മോഹൻലാൽ വോട്ട രേഖപ്പെടുത്തിയത്.

Story Highlights : asif ali kerala assembly election 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here