Advertisement

വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം, എല്‍സി മെമ്പര്‍ ഭീഷണിപ്പെടുത്തിയിട്ടും ഇവിടെ പ്രശ്‌നങ്ങളില്ലെന്ന് പറയുന്നത് ഖേദകരം: ജി സുധാകരന്‍

April 9, 2026
Google News 3 minutes Read
i am confident says g sudhakaran after voting| kerala election 2026

നല്ല വിജയപ്രതീക്ഷയുണ്ടെന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. തനിക്ക് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഇന്നും അതില്‍ മാറ്റമില്ലെന്നും രാവിലത്തെ ക്യൂ കണ്ടതോടെ തനിക്ക് പ്രതീക്ഷ വര്‍ധിച്ചുവെന്നും ജി സുധാകരന്‍ പറഞ്ഞു. നിലവില്‍ ആറ് ബൂത്തുകളാണ് താന്‍ സന്ദര്‍ശിച്ചത്. പരമാവധി ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും. പ്രശ്‌നബാധിതമെന്ന് പറയപ്പെടുന്ന ബൂത്തുകളിലേക്കാണ് ആദ്യം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (i am confident says g sudhakaran after voting| kerala election 2026)

അമ്പലപ്പുഴയില്‍ തീവ്രവാദപരമായ നിലപാട് എടുക്കുന്നവരേ ഇല്ല എന്ന ആലപ്പുഴ എസ്പിയുടെ പ്രസ്താവന അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ തീവ്രവാദി സംഘടനകള്‍ ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അതല്ല തന്റെ പ്രസ്താവനയുടെ അര്‍ഥം. തന്നെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. ഇവിടെയുള്ള തീവ്രവാദം അത്തരത്തിലുള്ളതാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ആളുകളെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം. സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു തീവ്രവാദ നിലപാടുണ്ടായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ അതിനെ തള്ളിപ്പറഞ്ഞു. എന്നിട്ടും ഇവിടെ പ്രശ്‌നമൊന്നുമില്ലെന്ന് എസ്പി പറഞ്ഞത് ഖേദകരമാണെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

Read Also: അമേരിക്കയ്ക്ക് ആവശ്യമുള്ളപ്പോള്‍ നാറ്റോ സഹായിച്ചിട്ടില്ല; വിമര്‍ശിച്ച് ട്രംപ്; നാറ്റോ അംഗങ്ങള്‍ക്കെതിരെ യുഎസ് തിരിച്ചടി നല്‍കിയേക്കുമെന്ന് സൂചന

വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ നിരവധി പ്രമുഖര്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി. പല ബൂത്തുകളിലും വെളുപ്പിന് തന്നെ നീണ്ട ക്യൂ ദൃശ്യമായി. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വോട്ടുചെയ്ത ശേഷം പ്രതികരിച്ചു. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യുഡിഎഫ് പിന്നില്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Story Highlights :i am confident says g sudhakaran after voting| kerala election 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here