ഇറാന്‍-അമേരിക്ക വെടിനിര്‍ത്തലില്‍ അനിശ്ചിതത്വം തുടരുന്നു; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; ഹോര്‍മുസ് തുറന്നില്ലെങ്കില്‍ വ്യവസ്ഥകള്‍ പാലിക്കാനാകില്ലെന്ന് യുഎസ്
ഇസ്രയേല്‍ വഴി യുദ്ധം തുടരണമോ അതോ വെടിനിര്‍ത്തലാണോ വേണ്ടതെന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. രണ്ടും ഒന്നിച്ച് പോകില്ലെന്ന് അബ്ബാസ് അരഗ്ചി പറഞ്ഞു. ലെബനനിലെ കൂട്ടക്കുരുതി ലോകം കാണുന്നെന്നും അബ്ബാസ് അരഗ്ച്ചി പറഞ്ഞു. എന്നാല്‍ ലെബനനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അമേരിക്കയുടെ മറുപടി. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കയും കരാറിലെ വ്യവസ്ഥകള്‍ പാലിക്കില്ലെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി. (iran and us on War Ceasefire for 2 weeks)
ഇറാന്‍ -അമേരിക്ക വെടിനിര്‍ത്തലില്‍ അനിശ്ചിതത്വം തുടരുകയാണ്. നാളെ ഇസ്ലാമാബാദില്‍ സ്ഥിരം വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. ഇറാന്‍ യുദ്ധത്തിനുശേഷം നാറ്റോയില്‍ നിന്നും പിന്മാറാന്‍ അമേരിക്ക ആലോചിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 254 പേര്‍ കൊല്ലപ്പെട്ടു ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഹിസ്ബുല്ല രംഗത്തെത്തി.
Read Also: ലെബനനിലെ ഇസ്രയേൽ ആക്രമണം; മരണം 254, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ
ലെബനനിലെ നൂറിലധികം കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി. 1165 ലധികം പേര്‍ക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അനുമതിയില്ലാതെ ഹോര്‍മുസ് കടക്കുന്ന കപ്പലുകളെ ലക്ഷ്യം വെയ്ക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്ന് ഐആര്‍ജിസി പറഞ്ഞു.
Story Highlights : iran and ud on War Ceasefire for 2 weeks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




