ദേശ സുരക്ഷയ്ക്ക് ഭീഷണി: ജമ്മു കശ്മീരിലെ കിശ്ത്വാറിൽ VPN ഉപയോഗം നിരോധിച്ചു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വിപിഎൻ ഉപയോഗം നിരോധിച്ചു. ക്രമസമാധാനത്തിനും ദേശ സുരക്ഷയ്ക്കും ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചാണ് ജമ്മുകശ്മീർ ഭരണകൂടത്തിന്റെ നടപടി. ചിലർ സൈബർ നിയന്ത്രണങ്ങൾ മറികടക്കാനും നിരോധിത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യാനും വിപിഎൻ ഉപയോഗിക്കുന്നു എന്ന് ജില്ലാ മജിസ്ട്രേറ്റിൻ്റെ ഉത്തരവിൽ പറയുന്നു.(J&K bans VPN use in Kishtwar)
കിഷ്ത്വാറിന്റെ പ്രദേശിക അധികാരപരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികൾ, സ്ഥാപനങ്ങൾ, സൈബർ കഫേകൾ, ബിസിനസ് സ്ഥാപനങ്ങൾ, ഇന്റർനെറ്റ് സേവന ദാതാക്കൾ എന്നിവർക്ക് ഈ നിരോധനം ഉടനടി പ്രാബല്യത്തിൽ വരും. 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 163 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കിഷ്ത്വാർ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാർ ശർമ്മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: വനിതാ സംവരണ ബിൽ: ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം
പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എന്നിവയുൾപ്പെടെ നിയമവിരുദ്ധവും ദേശവിരുദ്ധവുമായ ആവശ്യങ്ങൾക്കായി വിപിഎൻ ഉപയോഗപ്പെടുത്താമെന്ന് ചൂണ്ടിക്കാട്ടിയ ങ്കജ് കുമാർ ശർമ്മ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനും ജില്ലയിലെ ഭരണ സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും ഇത്തരം ദുരുപയോഗം തടയേണ്ടത് അടിയന്തിര ആവശ്യമാണെന്ന് പറഞ്ഞു.
Story Highlights : J&K bans VPN use in Kishtwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




