‘ഡാഷ് എന്നാൽ അനുയോജ്യമായ പദം വെച്ച് പൂരിപ്പിക്കാം, മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ രേവന്ത് ആരാണ്?’ ജോൺ ബ്രിട്ടാസ്
രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. രേവന്ത റെഡി അപമാനിച്ചത് കേരളത്തെയാണ്. തെലങ്കാനയിൽ നിന്ന് ദേവന്ത റെഡ്ഡിയുടെ ആഭിമുഖ്യത്തിൽ ആയിരം കോടി രൂപയെങ്കിലും കേരളത്തിലേക്ക് വന്നിട്ടുണ്ട്. അതുകൊണ്ടാണ് രേവന്ത് റെഡ്ഡിയെ കേരളത്തിൽ കൊണ്ടുവന്ന് മുഖ്യ കാർമികനാക്കിയതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
ഡാഷ് എന്നാൽ അനുയോജ്യമായ പദം വെച്ച് പൂരിപ്പിക്കാം. നല്ല പദം വെച്ച് പൂരിപ്പിക്കണമെങ്കിൽ പൂരിപ്പിച്ചോളൂവെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ രേവന്ത് ആരാണെന്ന് അദേഹം ചോദിച്ചു. രേവന്ത് റെഡ്ഢിക്ക് കേരളത്തിന്റെ ചരിത്രം അറിയണമെന്നില്ല. പ്രസംഗത്തിൽ ആക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രി ഒന്നും മിണ്ടിയിരുന്നില്ല. സ്വന്തം ലെറ്റർ ഹെഡിൽ സിനിമ ഡയലോഗ് എഴുതിവിട്ടപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
Read Also: ‘പത്ത് വർഷത്തെ ഭരണം മാറി പുതിയ ഭരണം വരും: എൻഡിഎ അക്കൗണ്ട് തുറക്കില്ല’; ശശി തരൂർ
എഴുതിവിട്ടത് എന്താണെന്ന് രേവന്ത് റെഡ്ഡിക്ക് അറിയുമോ എന്ന് സംശയമുണ്ടെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കെസി വേണുഗോപാലോ കോൺഗ്രസുകാരോ എഴുതികൊടുത്തതായിരിക്കുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ. മലയാളിയുടെ ആത്മഭിമാനത്തിന്റെ പ്രശ്നമാണിതെന്ന് ജോൺബ്രിട്ടാസ് പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷതയുമായി രേവന്ത് റെഡ്ഡിക്കെന്താ ബന്ധമെന്ന് അദേഹം ചോദിച്ചു.
Story Highlights : John Brittas againts Revanth Reddy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




