ആലപ്പുഴയിൽ രേഖപ്പെടുത്തിയത് മികച്ച പോളിംഗ്
വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ആലപ്പുഴ ജില്ലയിൽ നെഞ്ചിടിപ്പിലാണ് മുന്നണികൾ. ഒമ്പതിൽ എട്ട് സീറ്റുകളിലും 2021ൽ ജയിച്ച ഇടതുമുന്നണിക്ക് ഇക്കുറി നേരിയ ആത്മവിശ്വാസ കുറവുണ്ട്. ഏറ്റവും കുറഞ്ഞത് നാല് സീറ്റുകളിലെങ്കിലും വിജയം ഉറപ്പെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. പ്രവചനാതീതമായി തുടരുകയാണ് അമ്പലപ്പുഴയും കായംകുളവും.
2021നെ അപേക്ഷിച്ച് ആലപ്പുഴയിൽ രേഖപ്പെടുത്തിയത് മികച്ച പോളിംഗ്. 77.39 ശതമാനം. 3.29 ശതമാനത്തിന്റെ വർധനവ്. എസ്ഐആറും രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിക്കുമ്പോഴും മുന്നണികൾക്ക് ചങ്കിടിപ്പ് കൂട്ടുന്നതാണ് പോളിംഗ് കണക്കുകൾ. വർധനവ് ആർക്ക് ഗുണകരമാകുമെന്നത് ആകാംഷ. കടുത്ത മത്സരം നടന്ന അമ്പലപ്പുഴ, അരൂർ, ആലപ്പുഴ മണ്ഡലങ്ങളിൽ 80 ശതമാനം പിന്നിട്ടു. അമ്പലപ്പുഴയിൽ ജി സുധാകരൻ ഉയർത്തിയ വെല്ലുവിളി മറകിടക്കാൻ സിപിഐഎം പ്രയോഗിച്ച തന്ത്രങ്ങൾ ഫലിക്കുമോ എന്ന് കാത്തിരുന്നു കാണണം.
പതിവിന് വിപരീതമായ ബുത്തുകളിലേക്ക് ഒഴുകിയെത്തിയ വോട്ടർമാർ പ്രതീക്ഷകൾക്ക് അപ്പുറമാണ്. അരൂരിലും കായംകുളത്തും എൽഡിഎഫിന് വലിയ പ്രതീക്ഷയില്ല. മാവേലിക്കര, ചെങ്ങന്നൂർ, ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളിൽ വിജയം ഉറപ്പെന്നും എൽഡിഎഫ്. അരൂർ, കായംകുളം, കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളിൽ ഉറപ്പായ വിജയമാണ് യുഡിഎഫ് പ്രതീക്ഷ. ബുത്ത്തല കണക്കുകളുടെ പരിശോധനയിലാണ് മുന്നണികൾ. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ജി സുധാകരൻ, സജി ചെറിയാൻ, പി പ്രസാദ്, വെള്ളാപ്പള്ളി നടേശൻ തുടങ്ങി രാഷ്ട്രീയ വിഐപി വോട്ടുകൾ നിരവധി ഉണ്ടായിരുന്ന ആലപ്പുഴയുടെ ജനവിധി എന്തെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
Story Highlights : Kerala Assembly election 2026; Alappuzha high polling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




