‘പരാജയമുറപ്പായപ്പോള്‍ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം കടന്നാക്രമണം നടത്തുന്നതിന് ബോധപൂര്‍വം പ്ലാന്‍ ചെയ്തു’; എം വി ഗോവിന്ദന്‍
കണ്ണൂര്‍ തളിപ്പറമ്പ് മയ്യിലില്‍ കുത്തേറ്റ് ചികിത്സയിലുള്ള സിപിഐഎം പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയമുറപ്പായപ്പോള്‍ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം കടന്നാക്രമണം നടത്തുന്നതിന് വേണ്ടി ബോധപൂര്‍വം പ്ലാന്‍ ചെയ്തിരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
ഇലക്ഷന്‍ കഴിഞ്ഞതിന് ശേഷം അവിടെ യാതൊരു സംഘര്‍ഷവുമില്ലായിരുന്നുവെന്നും അപ്പോഴാണ് കോണ്‍ഗ്രസിന്റെ ക്രിമിനല്‍ സംഘം പ്രകാശനെ മൃഗീയമായി കുത്തിയതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം ടേമിലേക്കുള്ള വരവ് ഉറപ്പാണ് എന്ന് മനസിലാക്കിയപ്പോള്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലുമിപ്പോള്‍ കടന്നാക്രമണത്തിന്റെ രീതിയിലാണ് കോണ്‍ഗ്രസുകാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് – അദ്ദേഹം വ്യക്തമാക്കി.
Read Also: കണ്ണൂർ മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു; പിന്നിൽ കോൺഗ്രസ് നേതാവെന്ന് ആരോപണം
മുല്ലക്കൊടി അരിമ്പ്ര സ്വദേശിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി.പി.പ്രകാശനാണ് കുത്തേറ്റത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് അക്രമത്തിന് പിന്നില്‍ എന്നാണ് സിപിഐഎമ്മിന്റെ ആരോപണം. കൃഷ്ണന്‍ എന്ന ആളാണ് പ്രകാശനെ കുത്തിയതെന്നാണ് ആരോപണം. പരുക്കേറ്റ പ്രകാശനെ കണ്ണൂരിലെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. സാരമായ പരുക്കേറ്റിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തി.
വൈക്കീട്ട് പോളിംഗിന് ശേഷമാണ് അക്രമം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇരുവരും തമ്മില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
Story Highlights : M V Govindan on the attack against CPIM leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




