Advertisement

‘LDF സർക്കാർ അധികാരത്തിൽ വരും, ജനം അത് ആ​ഗ്രഹിക്കുന്നു’; പി എ മുഹമ്മദ് റിയാസ്

3 days ago
Google News 3 minutes Read

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് കോഴിക്കോട് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാർ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്‌. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പിൽ ചിന്തിക്കും പോലെയല്ല ജനം ചിന്തിക്കുക. കേരളത്തിലെ ഭരണത്തെക്കുറിച്ചാണ് ജനം ചിന്തിക്കുകയെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.(P A Muhammed Riyas says LDF government will come to power)

പവർക്കെട്ട് എന്താണെന്ന് പുതിയ കുട്ടികൾക്ക് അറിയില്ല, സർക്കാർ ആശുപത്രികൾ അടച്ചുപൂട്ടുന്നില്ല, സർക്കാർ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിച്ചു, ഹൈടെക് ക്ലാസ് റൂമുകളായി, മുപ്പത് വർഷത്തിനപ്പുറത്തേക്കുള്ള പാലവും റോഡും കേരളത്തിൽ വന്നു, തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, വർഗീയ കലാപമില്ല, അഴിമതിയില്ല, കേരളം ഇപ്പോൾ സെയ്ഫാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

Read Also: നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ; UDF തരം​ഗമെന്ന് സണ്ണി ജോസഫ്

സംസ്ഥാനത്ത് പോളിങ് ആരംഭിച്ചു. വിവിധ പോളിങ് ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. സ്ഥാനാർഥികളും രാവിലെ വോട്ട് രേഖപ്പെടുത്താനായി എത്തി. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സ് ഇന്ന് വിധിയെഴുതുന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്.

Story Highlights : P A Muhammed Riyas says LDF government will come to power

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here