Advertisement

‘എൽഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തും: വൻ ഭൂരിപക്ഷം ലഭിക്കും’; എം വി ഗോവിന്ദൻ

April 9, 2026
Google News 3 minutes Read

എൽഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം വികസനത്തെക്കുറിച്ച് പറയാൻ കഴിയാത്തത്. വൻ ഭൂരിപക്ഷം നൽകി കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.(People will ensure LDF’s journey to third term says MV Govindan)

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ കോൺഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോൺഗ്രസ് പുറത്തു വിട്ടത്. ബിജെപി കള്ള പണം ഉപയോഗിച്ച് വലിയ രീതിയിൽ വോട്ട് വാങ്ങാൻ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാർത്ഥിക്കൊപ്പം പോയി പണം നൽകുന്നത് കേരളത്തിൽ കേട്ടുകൾവി ഇല്ലാത്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Read Also: ‘100 ൽ ഉറച്ച് നിൽക്കുന്നു, ജനം മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് നീണ്ട ക്യൂ’; കെ മുരളീധരൻ

വയനാട് പുനരധിവാസത്തിൽ കോൺഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോൺഗ്രസ് പുറത്ത് വിട്ടതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. വികസനത്തെ എതിർത്ത ബിജെപിയുടെയും കോൺഗ്രസിന്റെയും നിലപാടിനെ ജനങ്ങൾ വിചാരണ ചെയ്യുന്നു. ബിജെപി കള്ള പണം ഉപയോഗിച്ച് വലിയ രീതിയിൽ വോട്ട് വാങ്ങാൻ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാർത്ഥിക്കൊപ്പം പോയി പണം നൽകുന്നത് കേരളത്തിൽ കേട്ടുകൾവി ഇല്ലാത്തതാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

Story Highlights : People will ensure LDF’s journey to third term says MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here