‘ഒരു വീട്ടിൽ ഓടി കയറുന്നത് വരെ എന്നെ അടിച്ചു’; കോഴിക്കോട് കള്ളവോട്ട് തടയാൻ ശ്രമിച്ച UDF ബൂത്ത് ഏജന്റിന് മർദനം
കോഴിക്കോട് വാണിമേലിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് മർദനം. യുഡിഎഫ് ബൂത്ത് ഏജന്റ് കിഴക്കയിൽ ജിജിന സുരേഷിനാണ് മർദനമേറ്റത്. കള്ളവോട്ട് നീക്കം തടയാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം. ബൂത്തിലെ എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞ് പുറത്തിറങ്ങാൻ നിൽക്കുന്ന സമയത്താണ് ഒരു സ്ത്രീ എത്തുന്നത്.അത്രയും സമയം അവർ പുറത്ത് തന്നെ ഇരിക്കുകയായിരുന്നു. അവരുടെ കൈവശം ഉണ്ടായിരുന്ന വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ചു. പിന്നീട് കൂട്ടമായി വന്ന് ആളുകൾ മർദിച്ചു, ഏതോ ഒരു വീട്ടിൽ ഓടി കയറുന്നത് വരെ എന്നെ അടിച്ചു ജിജിന പ്രതികരിച്ചു. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. നെടുംപറമ്പ് എൽ പി സ്കൂളിലായിരുന്നു സംഭവം നടന്നത്. പരുക്കേറ്റ ജിജിനയെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിജിനയെ മർദിച്ചവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പൊലീസ് ഇവർക്കായി അന്വേഷണം ആരംഭിച്ചു.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ജിജിന മത്സരിച്ചിരുന്നു.
Story Highlights : UDF booth agent beaten up for trying to prevent fake votes in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



