Advertisement

അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കൊക്കെ ആര് വോട്ട് ചെയ്യാനാണ്? യുഡിഎഫ് തിരിച്ചുവരും: രമേശ് ചെന്നിത്തല

April 9, 2026
Google News 3 minutes Read
udf will come back says ramesh chennithala after voting

ഒരു ഭരണമാറ്റം കേരളത്തിലെ ജനങ്ങള്‍ ശക്തമായി ആഗ്രഹിക്കുന്നുവെന്ന് ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ബൂത്തുകളില്‍ കാണുന്ന തിരക്കെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തും. പിണറായി വിജയനെന്ന മുഖ്യമന്ത്രിയോട് ജനങ്ങള്‍ ഗുഡ്‌ബൈ പറയുന്ന ദിനമാണ് ഇത്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കൊക്കെ ആര് വോട്ട് ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (udf will come back says ramesh chennithala after voting)

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി-സിപിഐഎം ഡീല്‍ എന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ബിജെപിക്ക് ലഭിക്കുന്നത് സിപിഐഎമ്മിന്റെ വോട്ടാണ്. ഹരിപ്പാട് തന്നെ ബിജെപി രണ്ടാമത്തെത്തുന്നത് സിപിഐഎമ്മിന്റെ വോട്ട് പിടിച്ചിട്ടാണ്. കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ വോട്ട് ഉറപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: വോട്ടിന് പണം നല്‍കിയെന്ന ആരോപണം: ദൃശ്യം കണ്ട സാമാന്യ ബോധമുള്ള മനുഷ്യര്‍ക്ക് എല്ലാം മനസിലായെന്ന് ഷാഫി പറമ്പിലും രമേഷ് പിഷാരടിയും

വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ നിരവധി പ്രമുഖര്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി. പല ബൂത്തുകളിലും വെളുപ്പിന് തന്നെ നീണ്ട ക്യൂ ദൃശ്യമായി. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വോട്ടുചെയ്ത ശേഷം പ്രതികരിച്ചു. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യുഡിഎഫ് പിന്നില്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. അത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : udf will come back says ramesh chennithala after voting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here