Advertisement

ആന്‍ഡി റോബര്‍ട്ട്‌സണ്‍ ലിവര്‍പൂള്‍ വിടുന്നു; ക്ലബ്ബിനായി ഇതുവരെ കളിച്ചത് 373 മത്സരങ്ങള്‍

April 10, 2026
Google News 1 minute Read
Andy Robertson

ലിവര്‍പൂള്‍ പ്രതിരോധക്കോട്ട കാത്ത മിന്നുംതാരം ആന്‍ഡി റോബര്‍ട്ട്സണ്‍ ഈ സീസണ്‍ അവസാനത്തോടെ ക്ലബ് വിടും. ക്ലബ്ബിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലെ ഒമ്പത് മികച്ച വിജയങ്ങളില്‍ ടീമിന്റെ ഭാഗമായി നിന്ന സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റന്‍ ഈ വേനല്‍ക്കാലത്ത് കരാര്‍ കാലാവധി അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്നാണ് റിപ്പോര്‍ട്ട്.

ലിവര്‍പൂളിനായി ഇതുവരെയുള്ള 373 മത്സരങ്ങളിലൂടെ സമീപ വര്‍ഷങ്ങളിലെ ക്ലബ്ബിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചാണ് റോബര്‍ട്ട്‌സണ്‍ ലിവര്‍പൂള്‍ വിടുന്നത്. 2017-ല്‍ ഹള്‍ സിറ്റിയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ റോബര്‍ട്ട്‌സണ്‍ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഒരു ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പുകള്‍, അതുപോലെ ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ് എന്നിവ ക്ലബ്ബിനായി നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ ഈ സീസണിന്റെ അവസാനം വരെ റോബര്‍ട്ട്‌സന്‍ ലിവര്‍പൂളില്‍ ഉണ്ടായിരിക്കും. 2025-26 ലിവര്‍പൂളിന് നിരവധി വിജയങ്ങളുണ്ടായെങ്കിലും അവസാനമത്സരം വരെ ടീമിനെ വിജയകരമായി നിലനിര്‍ത്തുന്നതില്‍ 26-ാം നമ്പര്‍ താരം പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Story Highlights: Andy Robertson leaves Liverpool FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here