Advertisement

‘ഇറാനിലെ പുതിയ ഭരണാധികാരികള്‍ പഴയ ഭരണക്കാരേക്കാള്‍ തീവ്രനിലപാട് ഉള്ളവര്‍’; ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം പുറത്ത്

April 10, 2026
Google News 3 minutes Read
Iran's new regime is more extreme, says IDF after 40 days of war

ഇറാനിലെ പുതിയ ഭരണക്കാര്‍ പഴയ ഭരണക്കാരെക്കാള്‍ തീവ്രനിലപാട് ഉള്ളവരെന്ന് ഇസ്രയേല്‍ സൈന്യം. വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിച്ചേക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ഇസ്രയേല്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ – പ്രതിരോധ കമ്മിറ്റിക്ക് മുന്നിലാണ് ഐ ഡി എഫിന്റെ വെളിപ്പെടുത്തല്‍. ഇസ്രയേലി മാധ്യമങ്ങള്‍ തന്നെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. (Iran’s new regime is more extreme, says IDF after 40 days of war)

ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ തീവ്രനിലപാടുള്ളവരാണെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും ഇസ്രയേലും തങ്ങളുടെ സംയുക്ത സൈനിക ആക്രമണത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. അലി ഖമനയി വധത്തിനുശേഷം വന്ന പുതിയ ഭരണാധികാരികള്‍ പഴയ ഭരണാധികാരികളേക്കാള്‍ തീവ്ര നിലപാടുള്ളവരാണെന്ന് ഇസ്രയേല്‍ സൈന്യം സ്വകാര്യമായി നടന്ന ഒരു മീറ്റിങില്‍ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഇസ്രയേലി മാധ്യമമായ ഐ24 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. വെടിനിര്‍ത്തലിനെക്കുറിച്ച് പലവിധ ചര്‍ച്ചകളും വിലയിരുത്തലുകളും വിമര്‍ശനങ്ങളും വരുന്നതിനിടെ വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിച്ചേക്കുമെന്നും ഐഡിഎഫ് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read Also: ഡയറ്റും വ്യായാമവും മാത്രം നോക്കിയാല്‍ പോരാ; ഹൃദയാഘാതത്തിന്റെ റിസ്‌ക് കുറയ്ക്കാന്‍ ഈ മാറ്റങ്ങള്‍ കൂടി വരുത്തണം

അതേസമയം അമേരിക്ക-ഇറാന്‍ സ്ഥിരം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നാളെ പാകിസ്താനിലെ ഇസ്ലാമാബാദില്‍ തുടക്കമാകും. യുദ്ധത്തില്‍ വിജയിച്ചത് ഇറാനെന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക് ഒരു വന്‍ശക്തിയായി ഉദിച്ചുയരുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുമെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഖമനയി പ്രഖ്യാപിച്ചിരുന്നു.

Story Highlights :  Iran’s new regime is more extreme, says IDF after 40 days of war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here