‘എൽഡിഎഫിന് തുടർഭരണം ഉണ്ടാകും: കേരള കോൺഗ്രസ് എം മികച്ച മുന്നേറ്റം ഉണ്ടാക്കും’; ജോസ് കെ മാണി
എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായിൽ ഉൾപ്പെടെ കേരള കോൺഗ്രസ് എം മികച്ച മുന്നേറ്റം ഉണ്ടാക്കും. താഴെത്തട്ടിൽ ഉള്ള ജനങ്ങളോട് സംസാരിക്കുമ്പോൾ ഇക്കാര്യം മനസിലായി. സഭയുടെ പിന്തുണ എൽഡിഎഫിനായിരുന്നു. സഭയുടെ പ്രശ്നങ്ങളിൽ എൽഡിഎഫ് ഇടപെട്ട പോലെ മറ്റാരും ഇടപെട്ടില്ലെന്ന് ജോസ് കെ മാണി ട്വന്റിഫോറിനോട് പറഞ്ഞു.
പാലായിൽ പൂർണവിശ്വാസമുണ്ട്. എന്നെ വിജയിപ്പിക്കുമെന്നതാണ് വിശ്വാസം. മധ്യകേരളത്തിൽ അടക്കം എൽഡിഎഫ് മികച്ച വിജയം നേടും. പലയിടത്തും കോൺഗ്രസ്- ബിജെപി ഡീലുകൾ ഉണ്ടായിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
Read Also: ‘നേമത്ത് LDF ജയിക്കും; വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ UDFനും BJPക്കും ഭയം’; വി ശിവൻകുട്ടി
ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയർന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്. പോളിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയ സാധ്യത പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും.
Story Highlights : Jose K Mani says that LDF will continue to govern in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




