Advertisement

‘UDFൽ മുഖ്യമന്ത്രി സ്ഥാനത്തിന് പലരും അർഹരുണ്ട്, ആ കാര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പക്വതയോടെ തീരുമാനമെടുക്കും’; ഷിബു ബേബി ജോൺ

April 10, 2026
Google News 2 minutes Read
shibu baby john

കേരളത്തിൽ ഭരണം മാറണമെന്ന ഒറ്റ വികാരത്തിൽ ആണ് ജനം വോട്ട് ചെയ്തതെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഇത്തവണ നടന്നത് വ്യക്തികളെ നോക്കിയുള്ള വോട്ടിംഗ് അല്ല. ജനങ്ങൾക്ക് കേരളത്തിലെ ഭരണം മാറണമെന്ന ഒറ്റ അജണ്ട.ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സിപിഐഎം പ്രവർത്തകർ പോലും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥിയുടെ മികവോ പോരായ്മകളോ അല്ല ജനം നോക്കിയത്. മറിച്ച് ഈ ഭരണം മാറണം എന്നത് മാത്രമായിരുന്നു വോട്ടർമാരുടെ ചിന്ത. എത്ര സീറ്റുകൾ ലഭിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്. അത് തിരിച്ചറിയാൻ സാധിക്കില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. UDF ൽ മുഖ്യമന്ത്രി സ്ഥാനത്തിന് പലരും അർഹരുണ്ട്, അതൊരു നേട്ടമായി കരുതുന്നു.

ആ കാര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പക്വതയോടെ തീരുമാനമെടുക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.യോഗ്യരായ ഒന്നിലധികം പേർ മുന്നണിയിലുണ്ടെന്നത് പോസിറ്റീവായ കാര്യമാണ്. പൊതുസമ്മതനായ ഒരാളെ തർക്കങ്ങളില്ലാതെ തന്നെ മുന്നണി നിശ്ചയിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

1977-ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിച്ചാൽ പോലും അത്ഭുതപ്പെടാനില്ലെന്നും പശ്ചിമ ബംഗാളിൽ സംഭവിച്ചതുപോലെ സിപിഎം കേരളത്തിലും ഒലിച്ചുപോകുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎം ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരല്ല കേരളത്തിലെ വലിയൊരു വിഭാഗമെന്നും എന്നാൽ അവരുടെ പ്രവർത്തനശൈലി അവരെ നാശത്തിലേക്കാണ് എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : kerala assembly election 2026 shibu baby john says udf win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here