Advertisement

മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ നിന്നാകുമെന്നത് മുഹമ്മദ് ഷിയാസിന്റെ വ്യക്തിപരമായ അഭിപ്രായം, പിന്നില്‍ പ്രാദേശികമായ വികാരമാകാം: എം ലിജു

April 10, 2026
Google News 2 minutes Read
liju

മുഖ്യമന്ത്രി എറണാകുളത്തുനിന്ന് ആകുമെന്ന എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ തള്ളി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം ലിജു. ഷിയാസിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എം ലിജു പറഞ്ഞു. അതിന് പിന്നില്‍ പ്രാദേശികമായ വികാരം ആകാം. അതുകൊണ്ടാകാം അവിടെ നിന്നു മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞത്. ആര് മുഖ്യമന്ത്രിയാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും എം ലിജു വ്യക്തമാക്കി. (m liju against saji cherian and ldf)

ചെങ്ങന്നൂരിലും അമ്പലപ്പുഴയിലും പരാജയം ഉറപ്പിച്ചു എന്നതിന്റെ തെളിവാണ് സജി ചെറിയാന്റെ പ്രതികരണമെന്നും എം ലിജു പറഞ്ഞു. ജി.സുധാകരന്റെ ഒരു ആരോപണത്തിനും സിപിഐഎമ്മിന് മറുപടിയില്ല. അതുകൊണ്ടാണ് വ്യക്തിഹത്യ നടത്തുന്നത്. മെയ് നാലിന് ഫലം വരുമ്പോള്‍ ആരാണ് കടലില്‍ ചാടുന്നത് എന്ന് ജനങ്ങള്‍ക്ക് അറിയാം. മുഖ്യമന്ത്രിയും സജി ചെറിയാനും നീന്തല്‍ പഠിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ലൈഫ് ജാക്കറ്റ് കരുതണമെന്നും ലിജു പരിഹസിച്ചു.

Read Also: വനിത സംവരണ ഭേദഗതി ബില്ല് കൊണ്ട് വന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്; വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ

കെ സി വേണുഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും എം ലിജു വിമര്‍ശിച്ചു. കെ സി വേണുഗോപാല്‍ രാഷ്ട്രീയമായ ദൗത്യം മാത്രമാണ് നിറവേറ്റുന്നത്. അതിനാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്. സിപിഐഎം അപമാനിച്ച ജി സുധാകരനെ സംരക്ഷിക്കാനുണ്ടായിരുന്നത് കെ സി വേണുഗോപാലും യുഡിഎഫുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : m liju against saji cherian and ldf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here