Advertisement

‘FCRA നിയമം കൊണ്ടുവരുന്നതിന് ഇവന്മാര്‍ക്കെന്താ ഇത്ര പ്രശ്‌നം; മെത്രന്മാരെ തള്ളിപ്പറയേണ്ടി വരും’; പിസി ജോർജ്

April 10, 2026
Google News 2 minutes Read

കത്തോലിക്കാ സഭയ്ക്കെതിരെ ആഞ്ഞടിച്ചും ബിഷപ്പുമാരെ അധിക്ഷേപിച്ചും ബിജെപി നേതാവും പൂഞ്ഞാറിലെ എൻഡഎ സ്ഥാനാർഥിയുമായ പി സി ജോർജ്. സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി പിസി ജോര്‍ജ്. കാഞ്ഞിരപ്പള്ളി ബിഷപ് മഠങ്ങളിൽ വിളിച്ച് യു‍ഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. സഭയ്ക്ക് ഗുണം ലഭിച്ചിട്ടുള്ളത് തന്നെക്കൊണ്ട് മാത്രമാണ്. എന്നിട്ടും വൃത്തിക്കെട്ട പണി ചെയ്യുന്നു. മെത്രാന്മാരെ തള്ളിപ്പറയേണ്ടിവരുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

എഫ്‌സിആര്‍എ നിയമം കൊണ്ടുവരുന്നതില്‍ ഇവന്മാര്‍ക്കെന്താ പ്രശ്‌നം. വിദേശത്ത് നിന്ന് പണം മേടിച്ചിട്ട് അതിന്റെ കണക്ക് കൊടുത്താല്‍ എന്താ കുഴപ്പമെന്ന് പിസി ജോര്‍ജ് ചോദിച്ചു. കത്തോലിക്ക സഭയുമായി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നിട്ടും എന്തിനാണ് ഇവന്മാര്‍ കുരയ്ക്കുന്നത്. ആ കുര യുഡിഎഫിന് വേണ്ടിയിട്ടാണെന്ന് രൂക്ഷമായി പിസി ജോർ‌ജ് വിമർശിച്ചു. പാലാ പിതാവ് ഒരു രാഷ്ട്രീയം പറഞ്ഞിട്ടില്ല. എന്നാല്‍ രാഷ്ട്രീയം പറയുന്നവരുണ്ട്. അവരെ രാഷ്ട്രീയക്കാരായി കാണും. അവരോട് ബഹുമാനം ഉണ്ടാകില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.

Read Also: ‘UDF അധികാരത്തിൽ വരും; പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഐഎമ്മും മനസിലാക്കും’; കെസി വേണുഗോപാൽ

ദീപിക പത്രത്തിനെയും പിസി ജോർജ് വിമർശിച്ചു. ദീപിക ഒരു പത്രമാണോയെന്നും ഇത്രയും നാണം കെട്ട പത്രം എന്നും പിസി ജോർജ് അധിക്ഷേപിച്ചു. അത് വായിക്കുന്നവർ വട്ടന്മാരാണെന്നും അദേഹം പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആവശ്യപ്പെട്ടതില്‍ തനിക്ക് ഒരു ചുക്കും പറ്റിയിട്ടില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.

Story Highlights : PC George against Catholic Church and insulted the bishops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here