‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല
യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകുമെന്ന് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. എത്ര സീറ്റ് ലഭിക്കുമെന്നതിന്റെ കണക്കുകൾ പരിശോധിക്കുന്നു. നൂറിൽ അധികം സീറ്റ് ആണ് ലക്ഷ്യം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അർഹത ഉണ്ടെന്നാണ് പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി. എതിരാളികളെ തേജോവധം ചെയ്യാതെ അന്തസ്സായി പ്രചരണം നടത്തി. യുഡിഎഫ് ഒരു മനസോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് പ്രസിഡന്റിന്റെയും സാന്നിധ്യം കരുത്തായി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾ പിണറായി വിജയന് ഗുഡ് ബൈ പറയും. പലയിടത്തും സിപിഐഎം – ബിജെപി അന്തർധാര ഉണ്ടായി. അതിനെ മറികടന്ന് യുഡിഎഫ് ജയിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
Read Also: ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ട്’: മുനവറലി ശിഹാബ് തങ്ങൾ
കണ്ണൂരിലെ ആക്രമണത്തെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐഎം അക്രമ സ്വഭാവം ഉപേക്ഷിച്ചിട്ടില്ല. കുഞ്ഞികൃഷ്ണന്റെ പേരെഴുതിയ മതിൽ പോലും തള്ളിയിട്ടു. സിപിഐഎമ്മിന് പരാജയ ഭീതിയാണെന്നും അദേഹം പറഞ്ഞു. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപി അക്കൗണ്ട് തുറക്കില്ല. പോളിംഗ് ശതമാനത്തിലെ വർദ്ധനവിന് എസ് ഐ ആർ ഒരു ഘടകമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights : Ramesh Chennithala says that Kerala people will give historic victory to UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




