‘ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പാർട്ടി ബിജെപി, പിസി ജോർജ് ക്രൈസ്തവ സഭകളെക്കുറിച്ച് പറയുന്നത് പാർട്ടി നിലപാടല്ല’; എസ് സുരേഷ് 24നോട്
പിസി ജോർജ് ക്രൈസ്തവ സഭകളെക്കുറിച്ച് പറയുന്ന നിലപാട് പാർട്ടിയുടെ നിലപാടല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പാർട്ടി ബിജെപിയാണ് മുന്നണി എൻ ഡി എ ആണ്,അജണ്ട തീരുമാനിച്ചത് ഞങ്ങളാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഞങ്ങളായിരിക്കും.
ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ രണ്ട് മുന്നണികളെ ഉണ്ടാകു. ഒന്ന് എൻഡിഎയും മറ്റൊന്ന് ബിജെപി വിരുദ്ധ ഇൻഡി മുന്നണിയും. പാലക്കാട് സംഭവം ഒരു അമ്മയുടെ ദയനീയത രാഷ്ട്രീയമായി ചൂഷണം ചെയ്തത്. എന്റെ അഭിപ്രായത്തിൽ ആ അമ്മക്ക് പൈസ കൊടുത്താലും കുഴപ്പമില്ല. ഞങ്ങൾക്ക് ഇനി ക്രിസ്ത്യൻ ഔട്ട് റീച്ച് എന്ന പരിശ്രമത്തിന്റെ ആവശ്യമില്ല. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പാർട്ടി ബിജെപിയാണെന്നും എസ് സുരേഷ് വ്യക്തമാക്കി.
കേന്ദ്രസർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ പൂഴ്ത്തി വച്ച് തങ്ങളുടെ പേരിൽ റീൽ ഉണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ ഇല്ലാത്ത കേരളത്തിലെ യുവാക്കൾക്ക് കേന്ദ്രസർക്കാർ നൽകിയിരുന്നു 285 കോടി സംസ്ഥാന സർക്കാർ എന്തുകൊണ്ട് വിനിയോഗിച്ചില്ല. കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ തുക ഇവിടെ വിനിയോഗിച്ചതിന്റെ രേഖകൾ ഈ സർക്കാരിന്റെ കയ്യിലുണ്ടോ.
ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് വസ്തുതാപരമായ മറുപടി ഇതുവരെ സർക്കാർ നൽകിയിട്ടില്ല. ഈ അഴിമതികളുടെയെല്ലാം പങ്കാളിയാണ് യുഡിഎഫ്. രാവിലെ ഞങ്ങൾ മദ്യം വിതരണം ചെയ്തു എന്നാണ് ശിവൻകുട്ടി ഉന്നയിച്ചത്. ഉച്ചയായപ്പോൾ പണം എന്നായി. ഇന്ന് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം ബിജെപിയാണെന്നും എസ് സുരേഷ് വ്യക്തമാക്കി.
Story Highlights : S Suresh against pc george kerala assembly election 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




