ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു; ദുരൂഹത സംശയിച്ച് കുടുംബം
വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാംദിനത്തിലും തുടരുന്നു. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം കാണാതായ പതിനാലുകാരിയ്ക്കായി നൂറംഗ ദൗത്യസംഘമാണ് ഇന്ന് തിരച്ചിൽ നടത്തുക.
ശ്രീനന്ദയ്ക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയ കുടുംബാംഗങ്ങൾ ഉൾപ്പടെ സ്ഥലത്ത് തങ്ങുന്നുണ്ട്. പ്രാദേശിക അന്വേഷണം ഊർജിതമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പെൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും കുടുംബം ഉന്നയിക്കുന്നു. നാൽപതംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ചിക്ക്മഗളൂരുവിൽ എത്തുന്നത്. സംഘത്തിൽ നിന്ന് പെട്ടെന്നാണ് കുട്ടിയെ കാണാതായത്.
Read Also: പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്
കർണാടകയിലേക്ക് കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘവും എത്തിയിട്ടുണ്ട്. കർണാടക പൊലീസുമായി സഹകരിച്ച് അവരും തിരച്ചിൽ നടത്തും. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. മലയടിവാരത്തിൽ നിന്ന് മുകളിലേക്കാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് കാണാതായത്.
Story Highlights : Search continues for missing Sreenanda in Chikkamagaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



