ദീപിക പത്രത്തിന് സഭയുടെ മുഖപത്രം എന്ന് പറയാൻ അവകാശമില്ല, കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ തെറ്റായ വാർത്തകൾ എഴുതുന്നു; ഷോൺ ജോർജ്
ദീപിക പത്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ദീപിക പത്രത്തിന് സഭയുടെ മുഖപത്രം എന്ന് പറയാൻ അവകാശമില്ല. കേന്ദ്രസർക്കാരിനും ബിജെപിയും എതിരെ തെറ്റായ വാർത്തകൾ എഴുതുന്നു. പിണറായി വിജയനുമായി ബന്ധമുള്ളവർക്ക് ദീപികയിൽ നിക്ഷേപമുണ്ട്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരസ്യങ്ങൾ ദീപികയ്ക്ക് എവിടെ നിന്ന് ലഭിച്ചു. ഇത്തരം കാര്യങ്ങളാണ് ദീപികയുടെ രാഷ്ട്രീയ നിലപാടുകൾക്ക് കാരണം. ഇതിനെതിരെ സഭാ നേതൃത്വത്തിന് പരാതി നൽകും.
കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്. സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മാണി സി കാപ്പൻ 65000ൽ പരം വോട്ട് എവിടുന്ന് കിട്ടുമെന്ന് പറഞ്ഞാൽ നന്നായിരുന്നു.കാപ്പൻ്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർത്ഥന. ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്ക് കിട്ടും. ഭൂരിപക്ഷം എത്രയെന്ന് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : shone george against deepika daily
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




