Advertisement

‘കുട്ടിയെ കാണാതായ സ്ഥലത്തുനിന്നല്ല മൃതദേഹം കിട്ടിയത്,സംശയങ്ങള്‍ ബാക്കിയാണ്’; ശ്രീനന്ദയുടെ പിതാവ് രമേശ്

April 10, 2026
Google News 2 minutes Read
sreenanda's father ramesh on Chikkamagaluru incident

മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് കര്‍ണാടക ചിക്മഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 15വയസുകാരി ശ്രീനന്ദയുടെ പിതാവ് രമേശ്. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും ഇതുള്‍പ്പെടെ സംശയമുണ്ടാക്കുന്നുവെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ വ്യക്തത വരുള്ളുവെന്നും ഇതുവരെയുള്ള കര്‍ണാടക പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും രമേശ് പറഞ്ഞു. (sreenanda’s father ramesh on Chikkamagaluru incident)

കുട്ടിയെ കാണാതായ സ്ഥലത്തും പരിസരത്തും വിശദമായ പരിശോധന നടത്തിയിരുന്നുവെന്നും കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും രമേശ് പറഞ്ഞു. മരണത്തിലേ ദുരൂഹത നീക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മരണത്തെക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് പൊലീസ് തങ്ങളോട് പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കാര്യങ്ങള്‍ക്ക് വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹം എങ്ങനെ താഴെ വന്നു എന്ന് തങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും ശ്രീനന്ദയുടെ പിതാവ് രമേശ് കൂട്ടിച്ചേര്‍ത്തു.

Read Also: ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ചിക് മഗളൂരുവില്‍ കാണാതായ 15കാരി ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാര്‍ക്കിങ് ഏരിയയില്‍ നിന്നും 1500 അടി താഴ്ചയില്‍ നിന്നാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായതായി അറിയിപ്പ് ലഭിച്ചെങ്കിലും റിപ്പോര്‍ട്ട് തയ്യാറായിട്ടില്ല. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിന്റെ എല്ലാ ആരോപണങ്ങളും പരിശോധിയ്ക്കുമെന്നും ചിക്മഗലൂരു എസ് പി ജിതേന്ദ്ര ദയമ അറിയിച്ചു.

Story Highlights : sreenanda’s father ramesh on Chikkamagaluru incident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here