Advertisement

പശ്ചിമേഷ്യൻ യുദ്ധം; ഗൾഫിലെ SSLC, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും

April 10, 2026
Google News 2 minutes Read
EXAM

ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ് എസ് എൽ സി വിദ്യാർഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിക്കും. പ്ലസ് ടു വിദ്യാർഥികളുടെ പ്ലസ് വൺ പരീക്ഷാ മാർക്കായിരിക്കും നോക്കുക. കൂടാതെ പ്ലസ് ടുക്കാർക്ക് ബോണസ് മാർക്കും നൽകും. മാർക്ക് പരിഗണിച്ചുകൊണ്ട് സർട്ടിഫിക്കറ്റ് നൽകും. ഇനി കൃത്യസമയത്ത് പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തലിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിലാണ് നിർണായ തീരുമാനം.

നേരത്തെ പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിയിരുന്നു. കൂടാതെ മാർച്ച് 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിരുന്നു .

Story Highlights : SSLC, Plus Two exams in Gulf to be cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here