Advertisement

ഡയറ്റും വ്യായാമവും മാത്രം നോക്കിയാല്‍ പോരാ; ഹൃദയാഘാതത്തിന്റെ റിസ്‌ക് കുറയ്ക്കാന്‍ ഈ മാറ്റങ്ങള്‍ കൂടി വരുത്തണം

April 10, 2026
Google News 3 minutes Read
things to remember to Boost Your Heart Health Beyond Diet and Exercise

ഇന്ത്യയില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. നമ്മുടെ തെറ്റായ ജീവിതശൈലിയും ശീലങ്ങളും ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടാം. അമിതവണ്ണം ഇല്ലാത്തത് കൊണ്ടുമാത്രം ഹൃദയാഘാതത്തിന്റെ സാധ്യത കുറയില്ല. അത്യാവശ്യം ഡയറ്റ് ശ്രദ്ധിച്ചാലും ദിവസവും കുറച്ച് സമയം വ്യായാമം ചെയ്താലും ജിമ്മില്‍ പോയാലും മാത്രം നമ്മള്‍ റിസ്‌കിന് പുറത്തുകടന്നുവെന്ന് പറയാനാകില്ല. ഹൃദയാഘാതത്തിന്റെ സാധ്യത വീണ്ടും കുറയ്ക്കാന്‍ ഡയറ്റിനും വര്‍ക്കൗട്ടിനുമൊപ്പം താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം. (things to remember to Boost Your Heart Health Beyond Diet and Exercise)

സ്‌ട്രെസ്

നിങ്ങളുടെ മാനസികാരോഗ്യവും സ്‌ട്രെസും നിങ്ങളുടെ ഹൃദയാരോഗ്യവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ കഠിനമായ സ്‌ട്രെസ് അനുഭവിക്കുന്നവരാണെങ്കില്‍ ഇത് നിങ്ങളുടെ രക്തസമ്മര്‍ദം ഉയരാനും ഇന്‍ഫ്‌ളമേഷന്‍ കൂടാനും കാരണമാകും. സമ്മര്‍ദവും ടെന്‍ഷനും വരുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ മുതലായ ഹോര്‍മോണുകളുടെ അളവ് കൂട്ടുകയും ഇത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. സ്‌ട്രെസ് കുറയ്ക്കാനും വിശ്രമിക്കാനും മനസിനെ ശാന്തമാക്കാനും വഴികള്‍ തേടുക.

Read Also: ‘മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം’; വി കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കി ടി ഐ മധുസൂദനന്‍

പുകവലി

ഹൃദയാഘാതത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് പുകവലി. പുകയിലയിലെ രാസവസ്തുക്കള്‍ രക്തത്തിലെ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് (അഥെറോസ്‌ക്ലെറോസിസ്) കാരണമാകുന്നു. ഇത്‌രക്തം കട്ടപിടിക്കുന്നത് വര്‍ധിപ്പിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പുകവലി മൂലമുള്ള ഹൃദയാഘാതത്തിന്റെ അപകടസാധ്യത പകുതിയായി കുറയുന്നു. അതിനാല്‍ എത്രയും വേഗം പുകവലി ഉപേക്ഷിക്കേണ്ടതുണ്ട്.

പാരമ്പര്യം

നമ്മുക്ക് ഹൃദയാഘാതത്തിന്റെ കുടുംബ ചരിത്രമുണ്ടെങ്കില്‍ അത് റിസ്‌ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുകയും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഉറക്കം

ആറ് മണിക്കൂറില്‍ കുറഞ്ഞ സമയം മാത്രം ഉറങ്ങുന്നതും ഗുണമേന്മയുള്ള ഉറക്കം ലഭിക്കാത്തതും ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഉറക്കത്തിന് കൃത്യമായ സമയം പാലിക്കുകയും രാത്രി സമയത്ത് ഫോണ്‍ ഉപയോഗം കുറയ്ക്കുകയും വേണം.

Story Highlights :things to remember to Boost Your Heart Health Beyond Diet and Exercise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here