Advertisement

‘പിണങ്ങിപ്പോയവർ തിരികെ വന്നു, യുഡിഎഫിന് വലിയ ജനപിന്തുണ; തുടക്കം മുതൽ വിജയപ്രതീക്ഷ’; വിഡി സതീശൻ

April 10, 2026
Google News 2 minutes Read
VD Satheesan

യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മികച്ച വിജയ പ്രതീക്ഷയാണുള്ളത്. ഏറ്റവും മികച്ച പോളിങ് ശതമാനം. വിദേശത്ത് നിന്നുള്ള ആളുകൾ കൂടി വന്നിരുന്നെങ്കിൽ കൂടുതൽ വർദ്ധിക്കുമായിരുന്നു. യുഡിഎഫ് നന്നായി പ്രവർത്തിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു.

പിണങ്ങിപ്പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവരാൻ യുഡിഎഫിന് കഴിഞ്ഞു. ദളിത് സംഘടനകൾ , പിന്നോക്ക വിഭാഗം എന്നവരൊക്കെ യുഡിഎഫിനേ പിന്തുണച്ചിട്ടുണ്ട്. എന്റെ ആത്മവിശ്വാസത്തിന് ഒരു രാഷ്ട്രീയമായ അടിത്തറയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ വിജയം, പ്രവർത്തനം , സംഘടനാ ശക്തി എന്നിവയൊക്കെയാണ് ആത്മവിശ്വാസമെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഒരു ബദൽ ആണ് എന്ന് ചിന്ത ഉണ്ടായിട്ടുണ്ടെന്നും ഡീൽ പ്രവർത്തകർ പൊളിച്ചിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

Read Also: ‘എൽഡിഎഫിന് തുടർഭരണം ഉണ്ടാകും: കേരള കോൺഗ്രസ് എം മികച്ച മുന്നേറ്റം ഉണ്ടാക്കും’; ജോസ് കെ മാണി

എറണാകുളം , പത്തനംതിട്ട ഇടുക്കി , മലപ്പുറം , വയനാട് ജില്ലകളിൽ ഒരു ക്ലീൻ സ്വീപ്പ് ഉണ്ടാകും. സർക്കാരിനെതിരായ വികാരമുണ്ട്. സർക്കാരിന്റെ പണമെടുത്താണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. എൽഡിഎഫിന് വനിതാ മുഖ്യമന്ത്രിയെ കുറിച്ചും യുവ മുഖ്യമന്ത്രിയെക്കുറിച്ചും ഒക്കെ പറയാം. കാരണം അധികാരത്തിൽ വരില്ലല്ലോയെന്ന് അദേഹം പരിഹസിച്ചു.

വയനാട് ഫണ്ട്‌ തെരഞ്ഞെടുപ്പ് ചർച്ച ആക്കാൻ സിപിഎം ശ്രമിച്ചു. പക്ഷേ സിപിഐഎം പ്രവർത്തകർക്ക് ഇടയിൽ രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പും സ്വർണകൊള്ളയുമാണ് സിപിഐഎം പ്രവർത്തകർക്ക് ഇടയിൽ ചർച്ച ആയതെന്ന് വിഡി സതീശൻ പറഞ്ഞു. കുന്നത്തുനാട്ടിൽ ട്വന്റി 20യ്ക്ക് പരിതാപകരമായ അവസ്ഥയിൽ ആയിരിക്കും. എൻഡിഎയിൽ പോയതോടെ 75 ശതമാനത്തോളം ആളുകൾ യുഡിഎഫിലേക്ക് വന്നു. കുന്നത്തുനാട്ടിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.

Story Highlights : VD Satheesan says that UDF will come back to power

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here