Advertisement

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍; രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍

April 11, 2026
Google News 1 minute Read
ceasefire talks

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും. മുന്നോട്ടുവച്ച രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ജലപാതകള്‍ തടസപ്പെടുത്തി, ലോകത്തെ ഭീഷണിപ്പെടുത്തുക അല്ലാതെ ഇറാന്റെ കൈവശം മറ്റ് തന്ത്രങ്ങളൊന്നുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രതിനിധി സംഘം പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തിയിരുന്നു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫും നയിക്കുന്ന സംഘമാണ് വ്യാഴാഴ്ച രാത്രി പാകിസ്താനിലെത്തിയത്. വെടിനിര്‍ത്തല്‍ ഇറാന്റെ ബലഹീനതയല്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ യൂറോപ്യന്‍ സഖ്യകക്ഷികളുടെ സഹായം തേടി നാറ്റോ. ഡോണള്‍ഡ് ട്രംപുമായി നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ സഖ്യകക്ഷികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തും. മാരിവെക്‌സ്,എംഎസ്ജി എന്നിവയാണ് ഉടന്‍ ഹോര്‍മുസ് കടക്കുക. ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ നിന്ന് മംഗലാപുരത്തേക്കാണ് മാരിവെക്‌സ് എത്തുന്നത്. യുഎഇയില്‍ നിന്നാണ് എംഎസ്ജി എത്തുന്നത്.

Story Highlights : America – Iran ceasefire talks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here