മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് മുന്‍ജീവനക്കാരന്റെ പരാതി; എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ കസ്റ്റഡിയില്‍
എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ പോക്‌സോ കേസില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എച്ച്ആര്‍ഡിഎസ് മുന്‍ജീവനക്കാരന്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ വൈകിട്ടാണ് അജി കൃഷ്ണനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പോക്‌സോ വകുപ്പും ബിഎന്‍എസ് 73 ഉം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അജി കൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തു എന്ന് പൊലീസ് പറഞ്ഞു.
Read Also: ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
2024ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരന്‍ ജോലി സംബന്ധമായ ആവശ്യത്തിന് കൊല്‍ക്കത്തയിലേക്ക് പോയപ്പോള്‍ തന്റെ വീട്ടില്‍ വച്ച് 11കാരിയായ മകളെ ലൈംഗികാതിക്രമത്തിന് അജി കൃഷ്ണന്‍ ഇരയാക്കി എന്ന് പരാതിയില്‍ പറയുന്നു. ഏപ്രില്‍ ഏഴാം തീയതി സ്‌കൂളില്‍ വച്ച് നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ശിശു സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
എന്നാല്‍, പരാതി വ്യാജമാണെന്നാണ് എച്ച്ആര്‍ഡിഎസ് വിശദീകരിക്കുന്നത്. സംഘടനയ്ക്ക് അകത്തെ തര്‍ക്കങ്ങളാണ് പരാതി നല്‍കാന്‍ കാരണമായതെന്നും എച്ച്ആര്‍ഡിഎസ് ആരോപിക്കുന്നു.
Story Highlights : HRDS founding secretary Aji Krishnan in custody POCSO case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




