മുഴുവൻ സീറ്റും ലഭിച്ചാലും അത്ഭുതപ്പെടാനില്ല, കുറഞ്ഞത് 14 സീറ്റ് ലഭിക്കും; മലപ്പുറത്ത് വൻ മുന്നേറ്റം പ്രതീക്ഷിച്ച് യുഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് വൻ മുന്നേറ്റം പ്രതീക്ഷിച്ച് യുഡിഎഫ്. മുഴുവൻ സീറ്റും ലഭിച്ചാലും അത്ഭുതപ്പെടാനില്ല. കുറഞ്ഞത് 14 സീറ്റ് ലഭിക്കും. പൊന്നാനി, തവനൂർ സീറ്റുകളുടെ കാര്യത്തിൽ വ്യക്തത ഇല്ല. മലപ്പുറത്തും കാസര്‍ക്കോടും സമ്പൂര്‍ണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകള്‍ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അനുകൂല തരംഗമെങ്കില്‍ 22 സീററിന് മുകളില്‍ ലീഗ് നേടുമെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്.
പോളിംഗ് ശതമാനം ഉയര്‍ന്നതിന്‍റെ നേട്ടം യുഡിഎഫിന് തന്നെയെന്നും മുസ്ലീം ലീഗ് ഉറപ്പിക്കുന്നു. ലീഗ് കോട്ടയമായ മലപ്പുറം ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന 12 സീറ്റിലും വിജയമുറപ്പാണെന്നാണ് ലീഗ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. കാസര്‍ക്കോട് ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന രണ്ട് സീറ്റിലും വിജയം ഉറപ്പിച്ചിട്ടുമുണ്ട്. കോഴിക്കോട് ജില്ലയില്‍ വലിയ അട്ടിമറിയുണ്ടാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം, കുറ്റ്യാടി, സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയും.
ഇതിനു പുറമേ താനൂര്‍, കളമശ്ശേരി, സീറ്റുകളിലും വിജയ സാധ്യതയുണ്ടെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. പേരാമ്പ്രയിലും ഗുരുവായൂരിലും കൂത്തുപറമ്പിലും ശക്തമായ പോരാട്ടം നടന്നതായാണ് വിലയിരുത്തല്‍. ചേലക്കരയിലും പുനലൂരിലും അട്ടിമറി സാധ്യതയില്ലെന്നും ലീഗ് കണക്കുകൂട്ടുന്നു. ജില്ലാ കമ്മറ്റികളില്‍ നിന്നും ലഭിച്ച ബൂത്ത് തല കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലീഗിന്‍റെ വിലയിരുത്തല്‍.
അതേസമയം മലപ്പുറത്ത് രണ്ട് സീറ്റ് ഉറപ്പ് എന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. പൊന്നാനി തവനൂർ സീറ്റുകൾ ആണ് എൽഡിഎഫ് ഉറപ്പിക്കുന്നത്. വി. അബ്ദുറഹിമാന്റെ മടങ്ങിവരവോടെ ശ്രദ്ധാകേന്ദ്രമായ തിരൂരിലും എൽഡിഎഫ് അട്ടിമറി പ്രതീക്ഷിക്കുന്നു. വേങ്ങര പെരിന്തൽമണ്ണ മങ്കട മണ്ഡലങ്ങളിലും കടുത്ത മത്സരം നടന്നതായാണ് എൽഡിഎഫ് ക്യാമ്പിലെ വിലയിരുത്തൽ.
Story Highlights : UDF win 14 Seats in Malappuram says league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




