Advertisement

‘വോട്ടിന് പണം നൽകുന്നത് ശോഭയുടെ സ്ഥിരം സ്വഭാവം; സംസ്ഥാന നേതൃത്വത്തിന് അവരെ പേടി’, ബിന്ദു വിനയകുമാർ

April 12, 2026
Google News 2 minutes Read
bindu vinayakumar

പാലക്കാട് വോട്ടിന് പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെ ശോഭ സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കൂടുതൽ ഗുരുതര ആരോപണങ്ങളുമായി ബിജെപി നടപടി നേരിട്ട വനിത നേതാവ് ബിന്ദു വിനയകുമാർ. ശോഭ സുരേന്ദ്രൻ ആലപ്പുഴ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തും വോട്ടിന് പണം നൽകിയെന്നാണ് ആരോപണം. ശോഭ സുരേന്ദ്രന്റെ ഫോട്ടോഗ്രാഫറായിരുന്ന ജസ്റ്റിൻ എന്നയാളുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബിന്ദു ആരോപിച്ചു. മരണം അന്വേഷിക്കണമെന്നും ആവശ്യം. സംസ്ഥാന നേതൃത്വത്തിന് ശോഭയെ പേടിയാണെന്നും ബിന്ദു പ്രതികരിച്ചു.

ശോഭയ്ക്കെതിരെ പരാതി നൽകിയതിന് ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട ആലപ്പുഴയിലെ വനിത നേതാവ് ബിന്ദു വിനയകുമാറിന്റേതാണ് പുതിയ വെളിപ്പെടുത്തൽ. സസ്‌പെൻഷൻ നടപടിയിൽ വിഷമം ഉണ്ടായി കഴിഞ്ഞ മുപ്പത് വർഷം ബിജെപിക്ക് വേണ്ടി ജീവിതം മാറ്റി വെച്ചു. പാർട്ടി കൈവിട്ടാലും ബിജെപിക്കാരിയായി തുടരും.മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ബിന്ദു വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റ് മുതൽ നരേന്ദ്ര മോദിയ്ക്ക് വരെ പരാതി നൽകി എന്നിട്ടും ശോഭയ്ക്കെതിരെ മിണ്ടാതെ ഇരിക്കാൻ തോന്നിയില്ല. ഭയമുണ്ടായിരുന്നു. കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസനും ഇതേ അവഗണന നേരിട്ടിരുന്നു. ബിജെപിക്ക് വേണ്ടി കഷ്ടപ്പെട്ട ധാരാളം പേർ അവഗണിക്കപ്പെട്ടു. എന്റെ പരാതിയിൽ എന്ത് കൊണ്ട് പാർട്ടി നടപടി എടുക്കുന്നില്ല സംസ്ഥാന നേതൃത്വം ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും
സംസ്ഥാന നേതൃത്വത്തിന് ശോഭാസുരേന്ദ്രനെ ഭയമാണെന്നും തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ടെന്നും ബിന്ദു വിനയകുമാർ കൂട്ടിച്ചേർത്തു.

Story Highlights : Bindu Vinayakumar suspended from BJP with more allegations against sobha Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here