‘തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി
കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപി 1000 കോടിയുടെ ഡീൽ നൽകിയെന്ന് മമത ബാനർജി ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ പരാജയം സുനിശ്ചിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. അതിനിടെ ബിഹാർ നിയമസഭ കക്ഷി നേതാവിനെ കണ്ടെത്താൻ ബിജെപി നീരിക്ഷകനെ നിയോഗിച്ചു.
AJUP പാർട്ടി തലവൻ ഹുമയൂൺ കബീറിന് ബിജെപി 1000 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് തൃണമൂൾ കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ടിഎംസി പുറത്തു വിട്ടിരുന്നു. 2 മത വിഭാഗങ്ങളെ ഭിന്നിപ്പിച്ച് യെ പരാജയപ്പെടുത്താനാണ് ഡീൽ എന്നും മമത ബാനർജി.
എന്നാൽ ടിഎംസിക്ക് ബംഗാൾ വിട്ടു പോകാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സിലിഗുഡിയിൽ ആഞ്ഞടിച്ചു. അതേസമയം ബിഹാർ അധികാര മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ബിഹാർ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നിതീഷ് കുമാർ ചൊവ്വാഴ്ച രാജിവെക്കാൻ ഇരിക്കവേ, പുതിയ നിയമസഭ കക്ഷി നേതാവിനെ കണ്ടെത്താനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചു. ഇതിനായി കേന്ദ്ര കൃഷി മന്ത്രി ശിവ് രാജ് സിങ് ചൗഹാനെ മുഖ്യ നിരീക്ഷകനായി നിയമിച്ചു.
Story Highlights : BJP struck Rs 1,000-cr deal to unseat TMC from power in Bengal says Mamata Banerjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




