”നെയ്മര്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണ്”; ലോക കപ്പ് സ്‌ക്വാഡിലെത്താന്‍ താരത്തിന് സമയം നല്‍കി ബ്രസീല്‍ ടീം അധികൃതര്‍
2026 ഫിഫ ലോക കപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്മറിന് ഇടം ലഭിക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. കേരളത്തിലും ഏറെ ആരാധകരുള്ള സൂപ്പര്‍ താരമാണ് നെയ്മര്‍ ജൂനിയര്‍. നെയ്മര്‍ ടീമില്‍ ഇല്ലെന്നറിഞ്ഞതോടെ ആരാധരെല്ലാം നിരാശയിലായിരുന്നു. ഇപ്പോഴിതാ ബ്രസീല്‍ സ്‌ക്വാഡില്‍ ഇടം ലഭി ക്കാന്‍ സൂപ്പര്‍താരം നെയ്മാറിന് രണ്ട് മാസത്തെ സാവകാശം അനുവദിച്ചിരിക്കുകയാണ് അധികാരികള്‍. നല്‍കിയ സമയത്തിനുള്ളില്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ ആണ് താരത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നില വില്‍ നെയ്മര്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെയും എന്റെയും നിരീക്ഷണത്തിലാണെന്ന് ദേശീയ ടീം കോച്ച് കാര്‍ലോ ആഞ്ചലോട്ടി പറയുന്നു. മാച്ച് ഫിറ്റ്‌നസ് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ രണ്ട് മാസത്തോളം സമയമുണ്ടെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് സന്നാഹ മത്സര ങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്ന് നെയ്മാര്‍ പുറത്തായിരുന്നു. ഫ്രാന്‍സിനെതിരെ നടന്ന മത്സരത്തില്‍ ബ്രസീല്‍ 2-1ന് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് നെയ്മറിനെ തിരികെയെത്തിക്കണമെന്ന ആവശ്യം പല കോണുകളില്‍ ഉയര്‍ന്നത്.
Story Highlights: Brazil team gives time to Neymar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




