‘വാഹനാപകടത്തില്‍ പെട്ടപ്പോള്‍ നേരിട്ടത് ക്രൂരമായ ഉപദ്രവം; പുറത്ത് പറയാതിരിക്കാന്‍ സിനില്‍ സാബാദി ഭീഷണിപ്പെടുത്തി’; യുവതി
ആലപ്പുഴ കായംകുളത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിടേണ്ടിവന്നത് ക്രൂരപീഡനമെന്ന് യുവതി ട്വന്റിഫോറിനോട്. പീഡനം പുറത്തു പറയാതിരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനില്‍ സാബാദി വന്‍ തുക ഓഫര്‍ ചെയ്തു. പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു. (Woman ‘sexually harassed’ on way to hospital after accident)
എന്റെ സുഹൃത്തും അവരുടെ ഭര്‍ത്താവും കുട്ടികളുമാണ് യാത്രയിലുണ്ടായിരുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ ഭര്‍ത്താവ് ഒന്നു മയങ്ങിപ്പോയി. വണ്ടി ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായി. ആത്‌സ്മ പ്രശ്‌നമുള്ളതുകൊണ്ട് ഞാന്‍ ബ്രീത്ത് ഔട്ടായി. ആദ്യം വന്നതൊരു പെട്ടിയോട്ടോ ആയിരുന്നു. അതില്‍ സ്ത്രീകളും ഒരു പുരുഷനുമുണ്ടായിരുന്നു. വണ്ടിയില്‍ നിന്ന് പുറത്ത് ഇറക്കാന്‍ അവരോട് പറഞ്ഞു. അതേസമയം, തന്നെ മറ്റൊരു ബൈക്ക് കൂടി വന്നു. ബൈക്കില്‍ വന്നയാള്‍ എന്റെ നെഞ്ച് ഭാഗത്ത് പിടിക്കാന്‍ നോക്കി. ശബ്ദം പോലും പുറത്ത് വരുന്നുണ്ടായില്ല എനിക്ക്. ആക്‌സിഡന്റ് കാരണം വേദനിച്ച് കരയുകയാണെന്നാണ് മറ്റുള്ളവര്‍ കരുതിയത്. പക്ഷേ സിനില്‍ സാബാദി ആ സമയത്ത് അയാള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ എന്നെ ഉപയോഗിച്ച് കൊണ്ടിരിക്കുകയായിരുന്നു – യുവതി പറഞ്ഞു.
ആശുപത്രിയില്‍ ഇയാളും സുഹൃത്തും കൂടി വന്നുവെന്നും യുവതി പറഞ്ഞു. എന്റെയടുത്ത് നിന്ന് ഡോക്ടര്‍ മാറിയപ്പോള്‍ വന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ നാലിനായിരുന്നു സംഭവം. യുവതി സഞ്ചരിച്ച വാഹനം കായംകുളം കെപിഎസി ജംഗ്ഷന് സമീപം രാത്രി പന്ത്രണ്ടരയോടെ അപകടത്തില്‍ പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘത്തില്‍ സിനില്‍ സബാദുമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയുടെ ശരീരത്തില്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചെന്നാണ് പരാതി. സംഭവ ദിവസം തന്നെ യുവതി പരാതി പൊലീസിനെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നും വിമര്‍ശനം.
കായംകുളം പൊലീസ് ആരോപണ വിധേയന് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.
കായംകുളത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവാണ് സിനില്‍ സബാദ്. സംഭവം വിവാദമായതിന് പിന്നാലെ സിനില്‍ ഒളിവില്‍ പോയി. കേസ് ഒതുക്കി തീര്‍ക്കാന്‍ സിനില്‍ ഉന്നത ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്. ഒളിവില്‍ തുടരുന്ന സിനിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Faced brutal harassment; Woman ‘sexually harassed’ on way to hospital after accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




