Advertisement

നവകേരള സർവേയ്ക്ക് ചെലവായത് 13 കോടി: വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി; സുപ്രീംകോടതിയിൽ കണക്ക് നൽകി സർക്കാർ

April 12, 2026
Google News 2 minutes Read
supreme court

നവകേരള സർവേയ്ക്ക് ചെലവ് 13 കോടിയെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ കണക്ക് നൽകി. അനുവദിച്ച 20 കോടിയിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപ. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സർക്കാർ. വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കിൽ പറയുന്നു. നാളെ സുപ്രീംകോടതിയുടെ പരി​ഗണനയ്ക്ക് ഹർജി വരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേക്ക് സർക്കാർ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു. നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി സർവേയ്ക്ക് അനുമതി നൽകുകയായിരുന്നു.

Read Also: കോളജിൽ നിന്ന് ഒരാള് പോലും നിതിന്റെ വീട്ടിലേക്ക് അനുശോചനം അറിയിക്കാനായി വന്നിട്ടില്ല; ഇത് സംശയമുണ്ടാക്കുന്നു, മന്ത്രി വി ശിവൻകുട്ടി

സുപ്രീംകോടതിയിലടക്കം നടത്തിയ നിയമപോരാട്ടത്തിലൂടെ സർക്കാർ നടത്തിയ നവകേരള സർവേ 95 ലക്ഷം വീടുകളിൽ നേരിട്ടെത്തി വിവരശേഖരണത്തിനാമ് ലക്ഷ്യമിട്ടിരുന്നത്. സർവേ വൊളന്റിയർമാരാകാൻ 96,200 പേരായിരുന്നു രജിസ്റ്റർചെയ്തിരുന്നത്. കുടുംബശ്രീ അംഗങ്ങളെയാണ് സർവേക്കു നിയോഗിച്ചിരുന്നത്. 10 വർഷത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സർവേയിൽ തേടിയത്.

Story Highlights : Government submits Nava Kerala Survey report to Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here