Advertisement

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

April 12, 2026
Google News 3 minutes Read
kumbhamela

കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം നടത്തിയെന്ന പരാതിയില്‍ എഡിജിപി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി. തുടരന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് ഇന്ന് കേരളത്തിലെത്തും. (Kumbh Mela viral girl’s marriage)

സംഭവത്തില്‍ ഉടന്‍ കേസെടുക്കേടുത്തേക്കില്ലെന്നാണ് വിവരം. നിയമനടപടി വിശദമായ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും. എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതികളിലും ഉടന്‍ കേസെടുത്തേക്കില്ല.

Read Also: ‘അമ്മയെ കളിയാക്കി; കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി’; അഞ്ചരക്കണ്ടിയിൽ ആത്മഹത്യ ചെയ്ത ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ശബ്ദ സന്ദേശം

കഴിഞ്ഞ മാര്‍ച്ച് 11നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ഫര്‍മാന്‍ ഖാന്റെയും പെണ്‍കുട്ടിയുടെയും വിവാഹം തിരുവനന്തപുരത്ത് നടത്തിയത്. അന്നുതന്നെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് വിവാദമുയര്‍ന്നിരുന്നു. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ
കൊട്ടിഘോഷിച്ചു കേരള സ്റ്റോറി എന്ന് അവകാശപ്പെട്ട് വിവാഹം നടത്തിയ സിപിഐഎം നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചാണ് വിവാഹം നടത്തിയത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഇന്നലെ ആവശ്യപ്പെട്ടു.

ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് നിലവില്‍ പൊലീസ് കേസ് അന്വേഷിക്കുന്നത്. ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിയും എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല. വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവാഹം നടത്തിയത് എന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കേരളത്തിലും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : Kumbh Mela viral girl’s marriage; ADGP in charge of law and order will investigate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here