Advertisement

മഞ്ഞളാംകുഴി അലി സീറ്റ് നേടിയത് ലീഗിനെ സമ്മര്‍ദത്തിലാക്കിക്കൊണ്ട്, രണ്ട് സീറ്റില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: കുന്നത്ത് മുഹമ്മദ്

April 12, 2026
Google News 2 minutes Read
kunnath muhammed against Manjalamkuzhi Ali

മഞ്ഞളാംകുഴി അലി സീറ്റ് നേടിയത് മുസ്ലിം ലീഗിനെ സമ്മര്‍ദത്തിലാക്കിയെന്ന് മങ്കട എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കുന്നത്ത് മുഹമ്മദ്. സീറ്റ് നല്‍കിയില്ലെങ്കില്‍ മങ്കടയിലും, പെരിന്തല്‍മണ്ണയിലും ലീഗിനെ തോല്‍പ്പിക്കും എന്ന് പറഞ്ഞു. മഞ്ഞളാംകുഴി അലിക്ക് പഴയ പ്രതാപം ഉണ്ടെന്ന് കരുതിയാണ് ലീഗ് സീറ്റ് നല്‍കിയത്. ജയിച്ചാല്‍ മുസ്ലീം ലീഗിലേക്ക് മടങ്ങി പോകും എന്ന തന്റെ ശബ്ദരേഖ ഇടതുപിന്തുണ ലഭിക്കുന്നതിന് മുന്‍പ് ഉള്ളതാണ്. നിര്‍ണായക ഘട്ടത്തില്‍ തന്നെ സഹായിച്ചത് ഇടതു പക്ഷമെന്നും അവരുടെ കൂടെ ഞാന്‍ എപ്പോഴും ഉണ്ടാകുമെന്നും കുന്നത്ത് മുഹമ്മദ് ട്വന്റിഫോറിനോട്പറഞ്ഞു. (kunnath muhammed against Manjalamkuzhi Ali)

മങ്കടയില്‍ തന്നെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന് വന്നപ്പോള്‍ തനിക്കെതിരെ മഞ്ഞളാംകുഴി അലിയും കൂട്ടരും വ്യാജപ്രചാരണം നടത്തിയെന്ന് കുന്നത്ത് മുഹമ്മദ് ആരോപിച്ചു. താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ചു. തുടര്‍ന്നാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഈ നിര്‍ണായ സന്ദര്‍ഭത്തില്‍ തന്നെ സഹായിച്ചത് എല്‍ഡിഎഫാണ്. ഇനി എന്നും ഇടതുപക്ഷത്തിനൊപ്പമുണ്ടാകുമെന്നും കുന്നത്ത് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Read Also: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവം; 2 CPIM പ്രവർത്തകർ അറസ്റ്റിൽ

തനിക്ക് വലിയ വിജയപ്രതീക്ഷയുണ്ടെന്ന് കുന്നത്ത് മുഹമ്മദ് പറഞ്ഞു. പല തരത്തില്‍ ലീഗിന്റെ സ്ഥാനാര്‍ഥിയോട് പ്രതിഷേധമുള്ള പല ലീഗുകാരുമുണ്ട്. അവര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുക തനിക്ക് വോട്ട് ചെയ്തുകൊണ്ടായിരിക്കും. ആളുകളോട് നേരിട്ട് സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും കുന്നത്ത് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Story Highlights : kunnath muhammed against Manjalamkuzhi Ali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here