Advertisement

‘കുംഭമേള താരത്തിന്റെ വിവാഹം റിയൽ കേരളാ സ്റ്റോറി തന്നെ’; പെൺകുട്ടി പ്രായപൂർത്തിയായതിന് രേഖകൾ ഉണ്ട്, എം വി ഗോവിന്ദൻ

April 12, 2026
Google News 2 minutes Read
mv govindan

കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹം റിയൽ കേരളാ സ്‌റ്റോറി തന്നെ ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായോ എന്ന കാര്യമൊക്കെ പൊലീസ് അന്വേഷിക്കട്ടെ അവരുടെ കൈയ്യിലുണ്ടായിരുന്ന രേഖകളിൽ പ്രായപൂർത്തിയായതിന് തെളിവുണ്ട്. അതെല്ലാം പരിശോധിക്കുകയും ചെയ്തിരുന്നു. കേസ് വരുമ്പോൾ മാളത്തിൽ ഒളിക്കുന്നവരല്ല ഞങ്ങൾ എം വി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിൽ വിവാഹം കഴിക്കാനായുള്ള അന്തരീക്ഷമുണ്ടെന്ന് മനസ്സിലാക്കിയാണ് അവർ ഇരുവരും എത്തിയത്. ഇരുവരുടെയും ആധാർ, പാൻ കാർഡ് തുടങ്ങിയവ പൊലീസും ക്ഷേത്രത്തിലെ സമിതി അംഗങ്ങളും പരിശോധിച്ചിരുന്നു എല്ലാ രേഖകളിലും ഒരേ തീയതി തന്നെയാണുള്ളത്. എല്ലാവരും പരിശോധിച്ചതാണ് രേഖകളെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ സംഘപരിവാറാണ് എന്നതിൽ സംശയമില്ല. ഇപ്പോഴേ തന്നെ അവർക്ക് ഭീഷണിയുണ്ടെന്നാണ് അവർ പറയുന്നത്. 2 മതവിഭാഗത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ചുകൊണ്ട് കേരളത്തിൽ എത്തി വിഷയത്തിൽ പൊലീസ് ഇടപെട്ടു ഇരുവരും തമ്മിൽ വിവാഹവും കഴിച്ചു. അവർക്ക് ആശംസകൾ അറിയിക്കാനായി ഞങ്ങൾ അവിടേക്ക് പോയി എന്നതേ ഉള്ളൂ. അത് ശെരിയാണെന്നാണ് എപ്പോഴത്തെയും അഭിപ്രായം. ഇത് ഇനിയും തുടരുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Story Highlights : M V Govindan says Kumbh Mela star’s marriage is a real Kerala story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here