Advertisement

ജിറോണ വെച്ച പണിയില്‍ സ്പാനിഷ് ലാലിഗയില്‍ പിന്നിലായി റയല്‍; എംബാപെക്കും പരിക്ക്

April 12, 2026
Google News 2 minutes Read
Real Madrid

നീര്‍ക്കോലി അന്നം മുടക്കിയെന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന്റെ സ്ഥിതി. ഇന്നലെ നടന്ന മത്സരത്തില്‍ ജിറോണയോട് 1-1 സമനില വഴങ്ങിയതോടെ കിരീട പോരാട്ടത്തില്‍ റയല്‍ വീണ്ടും പിന്നിലേക്ക് തള്ളപ്പെട്ടു. മത്സരത്തില്‍ സൂപ്പര്‍ താരം കിലിയന്‍ എംബപെയ്ക്ക് പരിക്കേറ്റത് തുടര്‍ന്നുള്ള മത്സരങ്ങളുടെ ഫലത്തെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ക്ലബ് മാനേജ്‌മെന്റ്. ജിറോണക്കെതിരെ സമനില വഴങ്ങിയതോടെ 31 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള റയലിന്റെ നില പരുങ്ങലിലാണ്. റയലിനേക്കാളും ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സലോണക്ക് 76 പോയിന്റ് ഉണ്ട്.

മത്സരത്തിനിടെ ജിറോണ പ്രതിരോധനിര താരം ബ്രസീലിയന്‍ വിറ്റോര്‍ റെയ്സുമായി കൂട്ടിയിടിച്ചാണ് എംബാപെക്ക് പരിക്കേറ്റത്. റെയ്‌സിന്റെ കൈമുട്ടുകൊണ്ട് എംബപെയു ടെ നെറ്റിയില്‍ മുറിവുണ്ടായി. നെറ്റിപൊട്ടി ചോരവാര്‍ന്ന് ഗ്രൗണ്ടില്‍ ഇരുന്നുപോയ താരത്തിന് മെഡിക്കല്‍ സംഘമെത്തി വൈദ്യസഹായം നല്‍കിയതിന് ശേഷമാണ് മത്സരം തുടങ്ങിയത്. പരിക്ക് ഗുരുതരമല്ലെങ്കിലും വരുന്ന ഞായറാഴ്ച യുവേഫ പാംപ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ എംബപെ കളിക്കുമോ എന്ന ആശങ്കയിലാണ് റയല്‍ ആരാധകര്‍. ജര്‍മന്‍ ക്ലബ് ആയ ബയണ്‍ മ്യൂണിക്കിനോട് ആദ്യപാദത്തില്‍ 2-1ന്റെ തോല്‍വി വഴങ്ങിയിട്ടുണ്ട് അതിനാല്‍ തന്നെ രണ്ടാംപാദത്തില്‍ രണ്ട് ഗോളെങ്കിലും ലീഡ് ചെയ്യുകയും വിജയിക്കുകയും വേണം.

Story Highlights: Real Madrid vs Girona fc match in La Lliga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here