‘അപകടത്തിന് മുൻപുള്ള കാര്യങ്ങൾ ഓർമയില്ല ; എല്ലാവരെയും പോലെ നടക്കാൻ പറ്റണമെന്നാണ് ആഗ്രഹം’, ശ്രീക്കുട്ടി
വർക്കലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് മദ്യപൻ തള്ളിയിട്ട് ഗുരുതരമായ പരുക്കേറ്റ ശ്രീക്കുട്ടി ട്വന്റി ഫോറിനോട്. അപകടത്തിന് മുൻപുള്ള കാര്യങ്ങൾ ഓർമയില്ല. എല്ലാവരെയും പോലെ നടക്കാൻ പറ്റണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രീക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. അമൃത ആശുപത്രിയിലെ ചികിത്സയിലാണ് തനിക് സംസാരിക്കാൻ സാധിച്ചത്. ചികിത്സയ്ക്കായി ഒരുപാട് പണം ചിലവായിട്ടുണ്ട് അതൊക്കെ അമ്മയും ഭർത്താവും ചേർന്നാണ് കൊടുത്തതെന്നും ശ്രീക്കുട്ടി പറഞ്ഞു.
എന്റെ വലതു കൈ ഉയർത്തുന്നത് പോലെ ഇടത് കൈ കൂടി ഉയർത്തണമെന്നാണ് വലിയ ആഗ്രഹം. എല്ലാവരും നടക്കുന്നത് കാണുമ്പോൾ അതുപോലെ നടക്കണം എന്നാണ് എന്റെയും ആഗ്രഹം. ഇപ്പോൾ മലപ്പുറത്തുള്ള ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. കൈ വിരലുകളെല്ലാം ഇപ്പോൾ നിവർത്താൻ പറ്റുന്നുണ്ട്. പഴയ കാര്യങ്ങളോ എന്റെ കൂട്ടുകാരെയോ ഓർമിക്കാൻ എനിക്ക് പറ്റിയിട്ടില്ല. ഇപ്പോൾ നടക്കുന്ന കുറച്ചുകാര്യങ്ങൾ മാത്രമാണ് ഓർമയുള്ളതെന്നും ശ്രീക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
ട്രെയിനിൽ നിന്ന് വീണ് മാസങ്ങളോളം ചികിത്സയിലായിരുന്ന ശ്രീക്കുട്ടി ഇപ്പോഴും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 25നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റിരുന്നു.
Story Highlights : Sreekutty who was pushed off a train by a drunkard in varkala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here


