Advertisement

കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി; മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ

April 13, 2026
Google News 1 minute Read

കോഴിക്കോട് ട്രെയിനിൽ നിന്ന് കുഴൽപ്പണം പിടികൂടി. 40 ലക്ഷം രൂപ ആണ് പിടികൂടിയത്. നേത്രാവതി എക്സ്‌പ്രസിൽ നിന്ന് ആണ് റെയിൽവേ പൊലീസ് പണം കണ്ടെത്തിയത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്ല്സിംഗ്, മാധവ് സദാശിവ എന്നിവരെ റെയിൽവേ പൊലീസ് പിടികൂടി.

രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോട് എത്തിയ നേത്രാവതി എക്സ്പ്രസ്സിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് വൻ തുക കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മഹാരാഷ്ട്ര സ്വദേശികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് നാൽപ്പത് ലക്ഷം രൂപയുടെ കുഴൽപ്പണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് നോട്ടീസ് നൽകി വിട്ടയച്ചു.

Story Highlights : 40 lakhs in cash seized from Kozhikode train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here