ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരായ പരാമർശം; പവൻ ഖേരയുടെ മുൻകുർ ജാമ്യത്തിനെതിരെ അസം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് പവൻ ഖേരയുടെ മുൻകുർ ജാമ്യത്തിനെതിരെ അസം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തെലങ്കാന ഹൈക്കോടതി അനുവദിച്ച ട്രാൻസിറ്റ് മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
ഹിമന്ത ബിശ്വ ശർമ ഭാര്യ റിനികി ഭൂയാൻ ശർമയ്ക്ക് രണ്ട് മുസ്ലീം രാഷ്ട്രങ്ങളുടേതുൾപ്പടെ മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാൽ, വ്യാജ രേഖകൾ കാണിച്ചാണ് ഖേരയുടെ ആരോപണമെന്നും പാകിസ്താനിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നൽകിയ രേഖയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഹിമന്തയുടെ വിശദീകരണം.
അതേസമയം, ഖേര വ്യാജ രേഖകൾ പുറത്തുവിട്ടത് അസം തിരഞ്ഞെടുപ്പിൽ പാകിസ്താന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നതിൻറെ തെളിവാണെന്നാണ് ബിജെപി ആരാപണം. റിനികി നൽകിയ പരാതിയിൽ അസം പൊലീസ് ഖേരയ്ക്കെതിരെ കേസെടുത്തിരുന്നു.
Story Highlights : Assam government moves Supreme Court against Pawan Khera’s anticipatory bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



