Advertisement

‘ട്വന്റി 20യുമായി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി; എറണാകുളം ജില്ലയിൽ CPIM കൂടുതൽ സീറ്റ്‌ നേടും’; എസ് സതീഷ്

April 13, 2026
Google News 2 minutes Read

നൂറിലേറെ സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന് തിരഞ്ഞെടുപ്പ് സമയത്ത് സ്വന്തം മണ്ഡലത്തിൽ നിന്ന് മാറാൻ പോലും കഴിഞ്ഞില്ലെന്ന് സിപിഐഎം. ട്വന്റി 20യുമായി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് ആരോപിച്ചു. എറണാകുളം ജില്ലയിൽ സിപിഐഎം കൂടുതൽ സീറ്റ്‌ നേടുമെന്നും എസ് സതീഷ് ട്വന്റിഫോറിനോട് പറഞ്ഞു.

ഇത്തവണ നല്ല മുന്നേറ്റം ഉണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തിയിട്ടുള്ളത്. തൃപ്പൂണിത്തുറയിൽ ജയിക്കാൻ കഴിയും. ബിജെപി വോട്ട് അവർക്ക് തന്നെ ലഭിച്ചിട്ടുണ്ടെങ്കിൽ നിഷ്പ്രയാസം എൽഡിഎഫ് ജയിക്കും. ട്വന്റി 20യുടെ വർഗീയ മുന്നണിയിലേക്കുള്ള കയറിചെല്ലൽ കേരളത്തിലെ മതേതര വോട്ടർമാർ സ്വീകരിച്ചിട്ടില്ല. കുന്നത്തുനാട്ടിലും ഇത് സ്വീകരിച്ചിട്ടില്ല. ട്വന്റി20യുടെ പുതിയ മുന്നണി പ്രവേശം ഉൾപ്പെടെ വിലയിരുത്തിക്കൊണ്ട് എൽഡിഎഫിന് ജയിക്കാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നതെന്ന് സതീഷ് പറഞ്ഞു.

Read Also: ‘ബിജെപിയിലല്ല രക്ഷയെന്ന് ബോധ്യമായത് സ്വാഗതാര്‍ഹം’; ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം

ട്വന്റി20 വർഗീയ മുന്നണിയുടെ ഭാഗമായപ്പോൾ തന്നെ എൽഡിഎഫ് ചോദ്യം ഉന്നയിച്ചു. എന്നാൽ കോൺഗ്രസ് കമാ എന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇപ്പോഴും അവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കോൺഗ്രസ് തുടരുകയാണെന്ന് സതീഷ് കുറ്റപ്പെടുത്തി. വയനാടിന് വേണ്ടി പിരിച്ച പണം എവിടെയെന്ന് കൊച്ചുകുട്ടികൾ പോലും ചോദിക്കുന്ന സ്ഥിതിയിലേക്കെത്തി. ജനങ്ങളോട് വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയാത്ത പ്രതിപക്ഷത്തെയാണ് കാണാൻ കഴിഞ്ഞതെന്ന് സതീഷ് പറഞ്ഞു.

Story Highlights : CPIM Ernakulam District Secretary S Satheesh against Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here