വിഷുവിന് റേഷൻ മുടങ്ങും! മതിയായ സ്റ്റോക്കില്ല; കോഴിക്കോട് 210 റേഷൻ കടകളിൽ വൻ പ്രതിസന്ധി
സംസ്ഥാനത്ത് വിഷുവിന് റേഷൻ മുടങ്ങും. വിഷു പ്രമാണിച്ച് പല കടകളിലും മതിയായ സ്റ്റോക്കില്ല. ഏപ്രിൽ മാസത്തെ റേഷനും ലഭിച്ചില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി. കോഴിക്കോട് താലൂക്കിൽ മാത്രം 210 റേഷൻകടകളിൽ വൻ പ്രതിസന്ധി. സ്തംഭനാവസ്ഥ ഒഴിവാക്കണമെന്ന് വ്യാപരികളുടെ സംഘടന അറിയിച്ചു.
ഗോഡൗണുകളിൽനിന്ന് ഭക്ഷ്യധാന്യവിതരണം വളരെ വേഗം പുനരാരംഭിച്ചില്ലെങ്കിൽ റേഷൻകടകൾ അടച്ചിടേണ്ട അവസ്ഥയിലേക്ക് കടക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെട്ടു. ഏപ്രിൽ മുതൽ രണ്ടുമാസത്തെ റേഷൻ ഒന്നിച്ച് വിതരണം ചെയ്യണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് കടകൾ പെട്ടെന്ന് കാലിയാവുകയാണ്. വിഷുവിന് മുമ്പ് എല്ലായിടത്തും മതിയായ സ്റ്റോക്ക് എത്തിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Story Highlights : crisis in Ration distribution on vishu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




